ഇന്ത്യന്‍ വംശജനായ ബസ് ഡ്രൈവറെ ആസ്ട്രേലിയയില്‍ ചുട്ടുകൊന്നു

മെല്‍ബണ്‍: ഇന്ത്യന്‍ വംശജനായ ബസ് ഡ്രൈവറെ ആസ്ട്രേലിയയില്‍ യാത്രക്കാരുടെ മുന്നിലിട്ട് ചുട്ടുകൊന്നു. ആസ്ട്രേലിയന്‍ പഞ്ചാബികള്‍ക്കിടയില്‍ അറിയപ്പെടുന്ന ഗായകനും 29കാരനുമായ  മന്‍മീത് അലീശര്‍ ആണ് ബ്രിസ്ബെയിന്‍ സിറ്റി കൗണ്‍സിലിന്‍െറ ബസിനകത്ത് ദാരുണമായി കൊല്ലപ്പെട്ടത്. ബ്രിസ്ബെയിന്‍ നഗരത്തില്‍ ബസ് ഓടിക്കവെ അലീശറിന്‍െറ ദേഹത്തേക്ക് യാത്രക്കാരിലൊരാള്‍ ജ്വലനശേഷിയുള്ള വസ്തു എറിയുകയായിരുന്നു. യാത്രക്കാരുടെ മുന്നില്‍വെച്ചുതന്നെ അലീശര്‍ മരിച്ചു.

തീവ്രവാദ, വംശീയ ആക്രമണമല്ല ഇതെന്നും പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം 48കാരനെ കസ്റ്റഡിയിലെടുത്തു. ആക്രമിയുടെ ഉദ്ദേശ്യം സ്ഥിരീകരിച്ചിട്ടില്ല. ഒമ്പതുവര്‍ഷം മുമ്പാണ് അലീശര്‍ ആസ്ട്രേലിയയില്‍ എത്തിയത്. പുതുവര്‍ഷത്തിന് തന്‍െറ പാട്ടുകളുടെ ആല്‍ബം പുറത്തിറക്കാനിരിക്കുകയായിരുന്നു.

അലീശറിന്‍െറ മരണത്തില്‍ നടുങ്ങിയിരിക്കുകയാണ് ബ്രിസ്ബെയ്നിലെ പഞ്ചാബി സമൂഹം. കലാ, സാംസ്കാരിക പരിപാടികളില്‍ നിത്യസാന്നിധ്യമായിരുന്ന അലീശറിന്‍െറ മരണത്തില്‍ സോഷ്യല്‍ മീഡിയയില്‍ അനുശോചനം പ്രവഹിക്കുകയാണ്.

 

Tags:    
News Summary - indian orgin killed at australia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.