'രാജ്യത്തിന് അഫ്സൽ ​ഗുരുവിനെയോ ജിന്നയെയോ വേണ്ട'; വിദ്യാഭ്യാസ മന്ത്രിക്കെതിരെ വിമർശനവുമായി കേന്ദ്ര മന്ത്രി

ന്യൂഡൽഹി: രാജ്യത്തിന് അഫ്സൽ ​ഗുരുവിനെയോ മുഹ​മ്മദ് അലി ജിന്നയെയോ പോലുള്ളവരെയല്ല ക്യാപ്റ്റൻ ഹമീദിനെപ്പോലുള്ളവരെയാണ് ആവശ്യമെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്. അമ്പലങ്ങളല്ല നാടിനാവശ്യം വിദ്യാഭ്യാസ സ്ഥാപനങ്ങളാണെന്ന് ബിഹാർ വിദ്യാഭ്യാസ മന്ത്രി ചന്ദ്രശേഖർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

രാമക്ഷേത്രം സാംസ്കാരിക സ്വാതന്ത്ര്യത്തിൻ്റെ പാതയാണ്. രാമക്ഷേത്രത്തോടും രാമനോടും പ്രതിപക്ഷത്തിന് ഇത്ര ശത്രുതയെന്തിനാണെന്നും പ്രതികരണങ്ങൾ കേൾക്കുമ്പോൾ അവർ അഫ്സൽ ​ഗുരുവിൻ്റേയും ബാബറിന്റേയും ചിത്രങ്ങളെ ആരാധിക്കുന്നത് പോലെയാണ് തോന്നുന്നതെന്നും റായ് പറഞ്ഞു. രാാജ്യത്തിനാവശ്യം അഫ്സൽ ​ഗുരുവിനെയോ മുഹമ്മദ് അലി ജിന്നയെയോ അല്ല. ഇവിടെ ഉണ്ടാകേണ്ടത് അഷ്ഫഖുള്ള ഖാനോ ക്യാപ്റ്റൻ ഹമീദോ പോലുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാമൻ എല്ലാവരുടേയും മനസിലാണ് താമസിക്കുന്നതെന്നും അങ്ങനെയുള്ളപ്പോൾ രാമനെ മറ്റെവിടെയെങ്കിലും തിരയേണ്ടത് എന്തിനാണെന്നുമായിരുന്നു ആർ.ജെ.ഡി നേതാവ് കൂടിയായ ചന്ദ്രശേഖറിന്റെ ചോദ്യം.

'ഒരു മുറിവ് പറ്റിയാൽ ആദ്യം ആശുപത്രിയിലേക്കാണോ ക്ഷേത്രത്തിലേക്കാണോ പോവുക? നിങ്ങൾക്ക് വിദ്യാഭ്യാസം വേണൺ, ഡോക്ടറാകണം, എം.എൽ.എയോ, എം.പിയോ ആകണം, എഹ്കിൽ ക്ഷേത്രത്തിലേക്കാണോ അതോ സ്കൂളിലേക്കാണോ പോവുക? സാവിത്രി ഫുലെ പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണ് ഫതേഹ് ബഹദൂർ സിങ് (ആർ.ജെ.ഡി എം.എൽ.എ) പറഞ്ഞത്. വിദ്യാഭ്യാസം അനിവാര്യമല്ലേ? രാജ്യത്ത് ഉയർന്നുവരുന്ന കപട ഹിന്ദുവാദത്തെയും കപട ദേശീയതയേയും ജനങ്ങൾ ശ്രദ്ധിക്കണം. നമ്മളിൽ ഓരോരുത്തരിലും രാമൻ വസിക്കുമ്പോൾ ആ രാമനെ തിരക്കി മറ്റെവിടെയെങ്കിലും പോകുന്നത് എന്തിനാണ്. അനുവദിക്കപ്പെട്ട ഭൂമികൾ ചില ​ഗൂഢോലചനക്കാരുടെ പോക്കറ്റ് നിറക്കാനുള്ള ചൂഷണത്തിന്റെ ഇടങ്ങളാക്കി മാറ്റരുത്,' എന്നായിരുന്നു ചന്ദ്ര ശേഖറിൻ്റെ പരാമർശം. 

Tags:    
News Summary - India don't need afzal guru or jinnah; Central minister slams Bihar edu.minister for his remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.