മധുക്കരക്ക്​ സമീപം വനഭാഗത്ത്​ കണ്ടെത്തിയ മനുഷ്യ അസ്​ഥികൂടം

മധുക്കരക്ക്​ സമീപം മനുഷ്യ അസ്​ഥികൂടം കണ്ടെത്തി

ചെന്നൈ: കേരള- തമിഴ്​നാട്​ അതിർത്തി പ്രദേശമായ പാലക്കാട്​ - കോയമ്പത്തൂർ റോഡിലെ മധുക്കരക്ക്​ സമീപം മനുഷ്യ അസ്​ഥികൂടം കണ്ടെത്തി. മധുക്കര മരപ്പാലം പൊലീസ്​ ചെക്​പോസ്​റ്റിന്​ എതിർവശത്തായി ധർമലിംഗേശ്വരർ കോവിലിലേക്ക്​ പോകുന്ന വഴിയിലുള്ള വനഭാഗത്താണ്​ മനുഷ്യ അസ്​ഥികുടം കണ്ടെത്തിയത്​.

നാട്ടുകാരാണ്​ വിവരം പൊലീസിനെ അറിയിച്ചത്​. രണ്ടുമാസത്തിലധികം പഴക്കമുള്ള മൃതദേഹത്തി​െൻറ അസ്​ഥികൂടമാണെന്ന്​ പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്​. ഫോറൻസിക്​ വിദഗ്​ധരുടെ പരിശോധനയിൽ മൃതദേഹം കത്തിച്ചിരുന്നതായും അറിവായി. സമീപം രണ്ട്​ സിഗരറ്റ്​ ലൈറ്ററുകൾ കണ്ടെത്തിയിട്ടുണ്ട്​. അസ്​ഥികൂടാവശിഷ്​ടങ്ങൾ ശേഖരിച്ച്​ കോയമ്പത്തൂർ മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക്​ മാറ്റി. ഇവ കുടുതൽ പരിശോധനക്ക്​ വിധേയമാക്കുമെന്ന്​ പൊലീസ്​ പറഞ്ഞു. മധുക്കര പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തു.

Tags:    
News Summary - Human skeleton found near Madurai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.