പത്താൻകോട്ടിൽ സൈനിക യൂണിഫോം അടങ്ങിയ ബാഗ് കണ്ടെത്തി
പത്താന്‍കോട്ട്: പഞ്ചാബിലെ പത്താൻകോട്ടിൽ സംശയകരമായ സാഹചര്യത്തില്‍ അജ്ഞാത ബാഗ് കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലയിൽ അതീവ ജാഗ്രത നിര്‍ദേശം. സൈനിക കാമ്പിനും പരിസര പ്രദേശങ്ങളിലും ആര്‍മി, എസ്.ഡബ്യൂ.എ.ടി കമാന്‍ഡോകള്‍ നടത്തിയ തിരച്ചിലിലാണ് ചാക്കില്‍ ഒളിപ്പിച്ച ബാഗ് കണ്ടെത്തിയത്.
ജമ്മു എന്ന് എഴുതിയ മൂന്ന് സൈനിക യൂണിഫോമുകള്‍ ബാഗിനുള്ളില്‍ നിന്ന് കണ്ടെത്തി. സുരക്ഷ ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
മേയ് നാലിന് സൈനിക കേന്ദ്രത്തിന് സമീപത്തു നിന്ന് രണ്ട് ബാഗുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അതീവ ജാഗ്രത നിര്‍ദേശം പ്രഖ്യാപിച്ചിരുന്നു. ഇൗ ബാഗുകളിൽ നിന്ന് മൊബൈല്‍ ടവര്‍ ബാറ്ററികളും സേന കണ്ടെടുത്തിരുന്നു.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പത്താന്‍കോട്ട് വ്യോമതാവളത്തിന് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് സൈനികര്‍ കൊലപ്പെടുകയും 37 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.