Posted On
date_range Updated On
date_range ഹരിയാനയിൽ ഇളവുകളോടെ ലോക്ഡൗൺ നീട്ടി
ചണ്ഡിഗഢ്: ഹരിയാനയിൽ കൂടുതൽ ഇളവുകളോടെ ലോക്ഡൗൺ നീട്ടി. സെപ്റ്റംബർ 6 വരെ ലോക്ഡൗൺ നീട്ടിയതായി സർക്കാർ അറിയിച്ചു. പുതിയ നിയന്ത്രണങ്ങൾ ഓഗസ്റ്റ് 23 മുതൽ പ്രാബല്യത്തിൽ വരും.
പുതുതായി പ്രഖ്യാപിച്ച ഇളവുകൾ
- ഹോട്ടൽ, റെസ്റ്റോറന്റുകൾ, ബാർ എന്നിവിടങ്ങളിൽ 50% പേർക്ക് പ്രവേശനം
- 50% ശേഷിയിൽ സ്പാകൾ തുറക്കാം
- എല്ലാ തൊഴിലാളികളെയും ഉൾപ്പെടുത്തി ഓഫീസുകൾ തുറക്കാം
- എല്ലാ കടകളും മാളുകളും തുറക്കാം
- 50 ശതമാനം ശേഷിയിൽ ജിമ്മുകൾ പ്രവർത്തിക്കാം
- വിവാഹം /ശവസംസ്‌കാരം എന്നീ ചടങ്ങുകളിൽ 100 പേർക്ക് പങ്കെടുക്കാം
- തുറസ്സായ സ്ഥലങ്ങളിൽ 200 പേർക്ക് ഒത്തുചേരാം
- സിനിമാ തിയറ്ററുകൾ 50% പേരെ പ്രവേശിപ്പിച്ച് പ്രവർത്തിക്കാം
- പ്രാക്ടികൽ ക്ലാസ്, പരീക്ഷകൾ, എന്നിവക്കായി യൂണിവേഴ്സിറ്റി/കോളേജുകൾ തുറക്കാം.
- ഹോസ്റ്റലുകൾ (കോളേജുകളിലും സർവകലാശാലകളിലും) പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് മാത്രമായി തുറക്കാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.