representational image
Posted On
date_range Updated On
date_range 12കാരിയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച ബോക്സറെ കുത്തിക്കൊന്നു
ചണ്ഡിഗഡ്: 12 വയസുകാരിയെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ തടയാൻ ശ്രമിച്ചതിന് 24കാരനെ കുത്തിക്കൊന്നു. ഹരിയാനയിയെ റോത്തക്കിലെ റസിഡൻഷ്യൽ കോളനിയിലാണ് സംഭവം.
ബോക്സറായ കാമേഷാണ് തിങ്കളാഴ്ച രാത്രി കൊല്ലപ്പെട്ടത്. മരിച്ച കാമേഷ് മുമ്പ് മോഡലിങ്അ, അഭിനയ രംഗത്തുമുണ്ടായിരുന്നു.
തേജ് കോളനിയിലെ ബന്ധുവിനെ സന്ദർശിക്കാൻ പോകുകയായിരുന്നു കാമേഷ്. ഇതിനിടെ യുവാവ് പെൺകുട്ടിയെ ഉപദ്രവിക്കുന്നത് ശ്രദ്ധയിൽ പെട്ട കാമേഷ് താക്കീത് ചെയ്തു. തൊട്ടുപിന്നാലെ പ്രതി കത്തിയെടുത്ത് കുത്തുകയായിരുന്നു.
'കത്തിയെടുത്ത പ്രതി കാമേഷിനെ നിരവധി തവണ കുത്തുകയായിരുന്നു. റോത്തക്കിലെ പി.ജി.ഐ.എം.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു' -റോത്തക്ക് ഡി.എസ്.പി ഖോരഗ്പാൽ പറഞ്ഞു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.