ചണ്ഡീഗഡ്: ബലാത്സംഗക്കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ഛാ സൗദ നേതാവ് ഗുര്‍മീത് റാം റഹിം സിങ് അമിത ലൈംഗിക ആസക്തിയുള്ളയാളാണെന്ന് ഡോക്ടര്‍മാര്‍. ശനിയാഴ്ച റോത്തക്കിലെ ജയിലില്‍ ഗുര്‍മീതിനെ പരിശോധിച്ച ശേഷമാണ് ഡോക്ടര്‍മാർ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ലൈംഗിക തൃപ്തി ലഭിക്കാത്തതിനെ തുടര്‍ന്ന് ഗുര്‍മീത് അസ്വസ്ഥനാണെന്നും ഇയാൾ വളരെ ഉത്കണ്ഠാകുലനുമായി കാണപ്പെട്ടെന്നും ഡോക്ടർമാരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാനസികരോഗ വിദഗ്ദന്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘമാണ് ഗുര്‍മീതിനെ പരിശോധിച്ചത്.
ആസ്‌ട്രേലിയയില്‍ നിന്നുള്‍പ്പെടെ ഇറക്കുമതി ചെയ്യുന്ന ലൈംഗിക ഉത്തേജക മരുന്നുകൾ ഗുര്‍മീത് പതിവായി ഉപയോഗിച്ചിരുന്നുവെന്ന് ആശ്രമത്തിലെ മുന്‍ അംഗം വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസമാണ് ഗുര്‍മീതിനെ ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് കണ്ട് പഞ്ചകുള സി.ബി.ഐ കോടതി 20 വര്‍ഷത്തേക്ക് ശിക്ഷിച്ചത്. അതേ സമയം തനിക്ക് ലൈംഗിക ശേഷി ഇല്ലെന്ന് ഗുർമീത് റാം കോടതിയിൽ നേരത്തേ ബോധിപ്പിച്ചിരുന്നു. പിന്നെ എങ്ങനെയാണ് താങ്കൾക്ക് മക്കളുണ്ടായതെന്ന കോടതിയുടെ ചോദ്യത്തിന് മുന്നിൽ ഇയാൾ നിശബ്ദനാവുകയായിരുന്നു. ദേര സച്ചാ സൗദ ആസ്ഥാനത്ത് സുരക്ഷസേന നടത്തിയ പരിശോധനയിൽ പെൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് രഹസ്യ ഇടനാഴി കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.