Posted On
date_range Updated On
date_range 39കാരന്‍ എന്‍ജിനീയറെ ഭാര്യ കുത്തിക്കൊലപ്പെടുത്തി; ക്രൂരത കുട്ടികളുടെ കണ്‍മുന്നില്‍
ചണ്ഡീഗഢ്: ഹരിയാനയിലെ ഗുഡ്ഗാവില്‍ 39കാരനായ എന്‍ജിനീയറെ ഭാര്യ കുത്തിക്കൊലപ്പെടുത്തി. തങ്ങളുടെ രണ്ട് കുട്ടികളുടെ മുന്നില്‍ വെച്ചായിരുന്നു ഭാര്യ ഗുഞ്ചന്‍ ക്രൂരത ചെയ്തത്.
ജ്യോതി പാര്‍ക്ക് കോളിനിയില്‍ താമസിക്കുന്ന സച്ചിന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ദമ്പതികള്‍ തമ്മില്‍ ഉടലെടുത്ത തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവിന് കുത്തേല്‍ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നെഞ്ചിലാണ് യുവാവിന് കുത്തേറ്റത്. ഇദ്ദേഹത്തിന്റെ സഹോദരന്‍ എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
സച്ചിന്റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി. ക്രൂരതക്ക് സാക്ഷിയായ കുട്ടികള്‍ പേടിച്ചിരിക്കുകയാണെന്നും സച്ചിന് നീതി വേണമെന്നും അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.