Posted On
date_range Updated On
date_range ഡൽഹിയിൽ വീണ്ടും വെടിവെപ്പ്: നാലുപേർ അറസ്റ്റിൽ
ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും വെടിവെപ്പ്. ജരോദ കലാൻ പ്രദേശത്ത് പൊലീസിന് നേരെ ഗുണ്ടകൾ വെടിയുതിർക്കുകയായിരുന്നു. പൊലീസ് തിരിച്ചും വെടിവെച്ചു. ഏറ്റുമുട്ടലിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. സംഭവത്തിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തതതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
ഒരാഴ്ച മുമ്പ് ഡൽഹിയിൽ കോടതി മുറിക്കുള്ളിൽ നടന്ന വെടിവെപ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടിരുന്നു. അധോലോക കുറ്റവാളി ജിതേന്ദർ ഗോഗിയെ അഭിഭാഷക വേഷത്തിലെത്തിയ രണ്ട് അക്രമികളാണ് വെടിവെച്ചുകൊന്നത്. പോലീസ് നടത്തിയ പ്രത്യാക്രമണത്തിൽ അക്രമികളും കൊല്ലപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.