Posted On
date_range Updated On
date_range ഗുജറാത്ത് എം.എൽ.എക്ക് കോവിഡ്; ഇദ്ദേഹം സന്ദർശിച്ചവരിൽ മുഖ്യമന്ത്രിയും
അഹമ്മദാബാദ്: ഗുജറാത്തിലെ കോൺഗ്രസ് എം.എൽ.എ ഇമ്രാൻ ഖെഡാവാലക്ക് കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച വൈകീട ്ടാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ഫലം വരുന്നതിെൻറ ആറ് മണിക്കൂർ മുമ്പ് ഇദ്ദേഹം ഗുജറാത്ത് മുഖ ്യമന്ത്രി വിജയ് റുപാണി അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അഹമദാബാദിലെ ജമാൽപുർ-ഖദിയ മണ്ഡലത്തിലെ എം.എൽ.എയാണ് ഇമ്രാൻ. മുഖ്യമന്ത്രിയെ കൂടാതെ ഉപമുഖ്യമന്ത്രി നിഥിൻ പട്ടേൽ, മന്ത്രി പ്രദീപ് സിങ് ജദേജ എന്നിവരെയും അതിനുശേഷം മാധ്യമപ്രവർത്തകരെയും ഇദ്ദേഹം ചൊവ്വാഴ്ച കണ്ടിട്ടുണ്ട്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ സംബന്ധിച്ച് സംസാരിക്കാനാണ് ഇദ്ദേഹം നേതാക്കളെയും മാധ്യമപ്രവർത്തകരെയും കണ്ടത്. ഗുജറാത്തിൽ ഇതുവരെ 650 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 28 പേർ മരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.