കർഷകർക്ക് 630 കോടി രൂപയുടെ സഹായ പാക്കേജ് പ്രഖ്യാപിച്ച് ഗുജറാത്ത് സർക്കാർ

ഗാന്ധിനഗർ: കർഷകർക്ക് 630 കോടി രൂപയുടെ സഹായ പാക്കേജ് പ്രഖ്യാപിച്ച് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ. കർഷകർക്കൊപ്പം നിൽക്കാൻ സംസ്ഥാനം പ്രതിജ്ഞാബദ്ധമാണ്. കനത്ത മഴമൂലം 9.12 ലക്ഷം ഹെക്ടർ സ്ഥലത്തെ വിളകളാണ് ഈ വർഷത്തെ കനത്ത മഴയിൽ നശിച്ചത്. ഈ സഹായ പാക്കേജ് 8 ലക്ഷത്തിലധികം കർഷകർക്ക് സഹായകമാകുമെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

ഛോട്ടാ ഉദേപൂർ, നർമദ, പഞ്ച്മഹൽ, നവസാരി, വൽസാദ്, ഡാങ്, താപി, സൂറത്ത്, കച്ച്, ജുനഗഡ്, മോർബി, പോർബന്ദർ, ആനന്ദ്, ഖേദ ജില്ലകളിലെ 2,554 വില്ലേജുകളിലാണ് കൃഷി നാശമുണ്ടായത്. ഇതിന്‍റെ റിപ്പോർട്ടുകൾ സംസ്ഥാന സർക്കാരിന് ലഭിച്ചു. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് 630.34 കോടി രൂപയുടെ സഹായ പാക്കേജ് പ്രഖ്യാപിച്ചത്.

ഈ പദ്ധതി പ്രകാരം കാർഷിക വിളകൾക്ക് (വാഴയില ഒഴികെ) 33 ശതമാനത്തിൽ കൂടുതൽ വിളനാശം സംഭവിച്ചിട്ടുണ്ടെങ്കിൽ കർഷകർക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും (എസ്.ഡി.ആർ.എഫ്) 6,800 രൂപ സഹായം ലഭിക്കുമെന്ന് കൃഷി മന്ത്രി രാഘവ്ജി പട്ടേൽ പറഞ്ഞു.

പാക്കേജ് കാലതാമസമില്ലാതെ കർഷകർക്ക് ലഭ്യമാക്കുന്നതിനുള്ള മുഴുവൻ നടപടിക്രമങ്ങളും ഓൺലൈനായി ചെയ്യുമെന്നും കാർഷിക ദുരിതാശ്വാസ പാക്കേജ് പോർട്ടൽ തുറക്കാനുള്ള സംവിധാനം സർക്കാർ സൃഷ്ടിച്ചിട്ടുണ്ടെന്നും പട്ടേൽ കൂട്ടിച്ചേർത്തു

Tags:    
News Summary - Gujarat CM announces ₹630 cr assistance for crop loss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.