കോവിഡ്​ ഭീതി: യു.പിയിൽ 11,000 തടവുകാർക്ക്​ എട്ട് ആഴ്ചത്തെ പരോൾ

ലഖ്​നോ: ഉത്തർപ്രദേശിലെ വിവിധ ജയിലുകളിൽ കഴിയുന്ന 11,000 തടവുകാർക്ക്​ എട്ട്​ ആഴ്ചത്തേക്ക് പരോൾ അനുവദിക്കുമെന്ന്​ ഉത്തർപ്രദേശ് സർക്കാർ. ജയിലുകളിൽ കോവിഡ് -19 വ്യാപനം ഒഴിവാക്കുന്നതിനാണ്​ നടപടി.
ഏഴു വർഷത്തിൽ താ​ഴെ ജയിൽ ശിക്ഷ അനുഭവിക്കുന്നവർക്കാണ്​ പരോൾ അനുവദിക്കുക. തടവുകാരെ തിങ്കളാഴ്ച മുതൽ വിട്ടയക്കുമെന്ന്​ ഡി.ജി.പി അറിയിച്ചു.

കോവിഡ്​ വ്യാപനത്തെ തുടർന്ന്​ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ ഗ്രാമങ്ങളിൽ തിരിച്ചെത്തിക്കാൻ ഉത്തർപ്രദേശ്​ സർക്കാർ 1,000 ബസ്​ സർവിസുകൾ അനുവദിച്ചിരുന്നു. സംസ്ഥാനത്തി​ന്റെ അതിർത്തികളിൽ കുടുങ്ങിയ​ കുടുംബങ്ങൾക്ക്​ ​ ഭക്ഷണവും ​ വെള്ളവും അവശ്യവസ്​തുക്കളും നൽകാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ നിർദേശിച്ചിരുന്നു.

ഉത്തർപ്രദേശിൽ 45 പേർക്കാണ്​ കോവിഡ്​19 സ്ഥിരീകരിച്ചിട്ടുള്ളത്​. 11​ പേർക്ക്​ രോഗം ഭേദമാവുകയും ചെയ്​തു.

Tags:    
News Summary - UP govt to release 11,000 prisoners for 8 weeks to contain spread of Covid-19 - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.