യു.പി മദ്രസകളിലേക്ക്​ ഇനി എൻ.സി.ഇ.ആർ.ടിയുടെ പാഠപുസ്തകം

ഉത്തർപ്രദേശ്​: യു.പി മദ്റസകളിൽ ഇനി എൻ.സി.ഇ.ആർ.ടിയുടെ പാഠപുസ്തകങ്ങൾ. മുഖ്യമന്ത്രി യോഗി ആദിത്യനാഥി​​​​െൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര‍്യം അംഗീകരിച്ചത്. എൻ.സി.ഇ.ആർ.ടിയുടെ ഹിന്ദി, ഉർദു, ഇംഗ്ലീഷ്​ ഭാഷാ പുസ്​തകങ്ങളാണ്​ മദ്റസയിലേക്കായി അവതരിപ്പിക്കുന്നത്. ഇതുവഴി വിദ്യാർഥികൾക്ക് മികച്ച പരിശീലനം നേടാനാവുമെന്നും അധികൃതർ അറിയിച്ചു. 

എൻ.സി.ഇ.ആർ.ടി പാഠ്യപദ്ധതി പിന്തുടരാനും ശാസ്​ത്ര, ഗണിതശാസ്​ത്ര, സാമൂഹ്യശാസ്​ത്ര വിഷയങ്ങൾ പഠിപ്പിക്കണമെന്ന്​ മദ്രസകളോട്​ നേരത്തെ ആവശ്യപ്പെട്ടിരുന്നതായും സൂചനയുണ്ട്​.
 

Tags:    
News Summary - UP Govt introduces NCERT textbooks in Madrasas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.