Posted On
date_range Updated On
date_range ഗവർണർക്കെതിരെ ലൈംഗികാരോപണം; ആഭ്യന്തരമന്ത്രാലയം അന്വേഷണം തുടങ്ങി
ന്യൂഡൽഹി: ഒരു ദക്ഷിണേന്ത്യൻ സംസ്ഥാനത്തിലെ ഗവർണർക്കെതിരെ ലൈംഗികാരോപണം. ഗവർണർ അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് രാജ്ഭവൻ ജീവനക്കാരി ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകിയെന്നാണ് വിവരം. ടൈംസ് ഒാഫ് ഇന്ത്യയാണ് ഇൗ വാർത്ത പുറത്ത് വിട്ടത്. എന്നാൽ, എത് സംസ്ഥാനത്തെ ഗവർണറാണ് ആരോപണ വിധേയനെന്ന് വ്യക്തമല്ല.
പരാതിയുടെ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചതായാണ് വിവരം. അന്വേഷണത്തിന് ശേഷം ആവശ്യമുണ്ടെങ്കിൽ ഗവർണർക്കെതിരെ കേസെടുക്കും. അതേ സമയം, വാർത്തകളെ സംബന്ധിച്ച് പ്രതികരിക്കാൻ ആഭ്യന്തര മന്ത്രാലയം ഇതുവരെ തയാറായിട്ടില്ല.
മേഘാലയ ഗവർണറായ ഷൺമുഖനാന്തനെതിരെയും സമാനമായ ആരോപണം ഉയർന്നിരുന്നു. തുടർന്ന് മേഘാലയ ഗവർണറെ തൽസ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.