Posted On
date_range Updated On
date_range ഗൂഗ്ൾ വൈസ് പ്രസിഡൻറ് സീസർ സെൻ ഗുപ്ത രാജിവെച്ചു
ന്യൂഡൽഹി: ഗൂഗിളിെൻറ ഡിജിറ്റൽ പേമെൻറ് ഗൂഗ്ൾ പേ, ഇൻറർനെറ്റ് വ്യാപന പദ്ധതി നെക്സ്റ്റ് ബില്യൻ അടക്കം നവീന സംരഭങ്ങൾ കൊണ്ടുവന്ന ഗൂഗ്ൾ വൈസ് പ്രസിഡൻറ് സീസർ സെൻ ഗുപ്ത 15 വർഷത്തെ സേവനത്തിനു ശേഷം രാജിവെച്ചു.
പുതിയ ദൗത്യത്തിനായി രാജിവെക്കുന്നു എന്നാണ് സിംഗപ്പുർ കേന്ദ്രമായി പ്രവർത്തിക്കുന്ന െസൻ ഗുപ്ത അറിയിച്ചിരിക്കുന്നത്. അടുത്ത പദ്ധതി അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
ആഗോള തലത്തിൽ ഇൻറർനെറ്റ് ഉപയോഗം വ്യാപിപ്പിക്കുന്നതിെൻറ ഭാഗമായി 2015ലാണ് നെക്സറ്റ് ബില്യൺ പദ്ധതി ഗൂഗിൾ ആരംഭിക്കുന്നത്. 2015നും 2020നുമിടയിൽ 150 കോടി ജനങ്ങളാണ് പുതുതായി ഇൻറർനെറ്റ് ഉപയോഗിക്കാൻ തുടങ്ങിയത്. 2025നകം 150 കോടി പേർ കൂടെ ഇൻറർനെറ്റ് ഉപയോഗിക്കുമെന്ന് സെൻ ഗുപ്ത പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.