േഗാവ നിയമസഭ സമ്മേളനത്തിൽ ​പരീക്കർ പ​െങ്കടുക്കും

പനാജി: വെള്ളിയാഴ്​ച​ മുതൽ മൂന്നുദിവസം നീളുന്ന ഗോവ നിയമസഭ ​സമ്മേളനത്തിൽ മുഖ്യമന്ത്രി മനോഹർ പരീക്കർ പ​​​​​ ​​​​െ​ങ്കടുക്കും. സമ്മേളനത്തി​​​െൻറ രണ്ടാംദിനത്തിൽ പരീക്കർ തന്നെയായിരിക്കും ബജറ്റ്​ അവതരിപ്പിക്കുകയെന്നും സ്​പീക്കർ പ്രമോദ്​ സാവന്ത്​ അറിയിച്ചു.

പാൻക്രിയാസ്​ ഗ്രന്ഥിയെ ബാധിച്ച അസുഖത്തെ തുടർന്ന്​ പരീക്കർ കഴിഞ്ഞവർഷം ഗോവ, മുംബൈ, ഡൽഹി, യ​ു.എസ്​ എന്നിവിടങ്ങളിലായി ചികിത്സയിലായിരുന്നു. ഇപ്പോൾ ഗോവയിലെ ത​​​െൻറ സ്വകാര്യ വസതിയിൽ സുഖംപ്രാപിക്കുകയാണെന്ന്​ റിപ്പോർട്ടുകൾ പറയുന്നു. ഇൗ ആഴ്​ച ആദ്യത്തിൽ നടന്ന ബിസിനസ്​ അഡ്വൈസറി കമ്മിറ്റി യോഗത്തിൽ പരീക്കർ സംബന്ധിച്ചിരു​ന്നു.

Tags:    
News Summary - Goa Chief Minister Manohar Parrikar To Attend Entire 3-day Session Of Assembly-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.