‘ഫ്രീഡം 251’ ഫോണ്‍ നിര്‍മാതാക്കള്‍ക്ക് എതിരെ ചെക്ക് കേസ്

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ഫോണ്‍ എന്ന് പരസ്യം ചെയ്ത് വിപണിയില്‍ എത്തിയ ‘ഫ്രീഡം 251’ ഫോണ്‍ നിര്‍മാതാക്കള്‍ നിയമക്കുരുക്കില്‍. രണ്ട് കോടി രൂപയുടെ ചെക്ക് മടങ്ങിയ കേസില്‍ ഹാജരാകണമെന്ന് ഡല്‍ഹിയിലെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരിക്കുകയാണ്.

ആര്യന്‍ ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നല്‍കിയ പരാതിയിലാണ് കോടതി നടപടി. ഫോണ്‍ നിര്‍മാതാക്കളായ റിങ്ങിങ് ബെല്‍സ് പ്രൈവറ്റ് ലിമിറ്റഡ്, മാനേജിങ് ഡയറക്ടര്‍മാരായ മോഹിത് ഗോയല്‍, സുമിത് ഗോയല്‍, സി.ഇ.ഒ ധാര്‍ണ ഗോയല്‍, പ്രസിഡന്‍റ് അശോക് ഛദ്ദ എന്നിവരോടാണ് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചത്. വക്കീല്‍ നോട്ടീസ് അയച്ചിട്ടും പണം നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.

Tags:    
News Summary - freedom 251 case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.