നോയിഡയിൽ നാലു നില കെട്ടിടത്തിൽ തീപിടിത്തം; ആളപായമില്ല

ന്യൂഡൽഹി: നോയിഡയിൽ നാലുനിലകെട്ടിടത്തിന് തീപിടിച്ചു. വെള്ളിയാഴ്ച രാത്രി കെട്ടിടത്തിന്റെ എ.ടി.എം കിയോസ്കിലാണ് തീപിടിത്തം തുടങ്ങിയത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. രാത്രി ഏറെ വൈകി ഒരു ഭാഗം തീയണച്ചു. വൈകിയാണ് നിയന്ത്രണ വിധേയമാക്കിയതെന്ന് അധികൃതർ അറിയിച്ചു.

തിരക്കേറിയ ഭംഗേൽ പ്രദേശത്തെ ബഹുനില റെസിഡൻഷ്യൽ -കൊമേഴ്സ്യൽ കെട്ടിടത്തിൽ രാത്രി 10 ഓടെയാണ് തീപിടിത്തമുണ്ടായത്.

എ.ടി.എമ്മിലെ ഷോർട്ട് സർക്യൂട്ടാണ് നാല് നിലകളുള്ള കെട്ടിടത്തിന്റെ മറ്റ് നിലകളിലേക്ക് തീ പടരാൻ കാരണമെന്ന് കരുതുന്നു. കെട്ടിടത്തിന്റെ മുകളിലെ പകുതിയിൽ ചില ഫ്ലാറ്റുകളും താഴത്തെ പകുതിയിൽ ഷോപ്പുകളുമുണ്ടെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

അഗ്നിശമനസേനാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഒരുമണിക്കൂറിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കി. കെട്ടിടത്തിന്റെ പുറംഭാഗത്തുള്ള തീ നിയന്ത്രണവിധേയമായതിനാൽ കെട്ടിടത്തിന്റെ വലിയൊരു ഭാഗം നാശത്തിൽ നിന്ന് രക്ഷപ്പെട്ടുവെന്ന് അഗ്നിശമന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

ഈ വർഷം ഏപ്രിൽ അവസാനം വരെ ഗൗതം ബുദ്ധ് നഗറിൽ 600 തീപിടിത്തങ്ങാണ് റിപ്പോർട്ട് ചെയ്തത്. പാർപ്പിട മേഖലകൾ, മാർക്കറ്റുകൾ, ഓഫീസുകൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ ഈ മാസം ആദ്യം അഗ്നിശമന സേനാംഗങ്ങൾ പ്രത്യേക ബോധവൽക്കരണ കാമ്പെയിനുകൾ നടത്തിയിരുന്നു. 

Tags:    
News Summary - Four-storey building on fire in Noida; No Casualities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.