Posted On
date_range Updated On
date_range വിമാന ഇന്ധനവില കൂട്ടി
ന്യൂഡൽഹി: വിമാന ഇന്ധനത്തിന് വില കൂട്ടി. ഓരോ മാസവും ഒന്നിനും 16നുമാണ് വിമാന ഇന്ധനവിലയടക്കം പുനർനിർണയിക്കുന്നത്. രാജ്യാന്തര എണ്ണവിലയും ഇറക്കുമതിച്ചെലവുമൊക്കെ കണക്കിലെടുത്താണിത്.
വിമാന ഇന്ധനവില 6.5 ശതമാനമാണ് കൂട്ടിയത്. ഇതോടെ കിലോ ലിറ്ററിന് 3663 രൂപ കൂടി 59,400 രൂപയായി ഡൽഹിയിലെ വില. ഒരുമാസത്തിനിടയിലെ മൂന്നാമത്തെ വിലകൂട്ടലാണിത്. ഫെബ്രുവരി ഒന്നിനും 16നും വില കൂട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.