ചാനൽ കാമറാമാന്​ രോഗം: കർണാടകയി​ലെ അഞ്ചു മന്ത്രിമാർ നിരീക്ഷണത്തിൽ

ബംഗളൂരു: കഴിഞ്ഞദിവസം കോവിഡ് 19 സ്ഥിരീകരിച്ച കന്നട വാർത്ത ചാനൽ കാമറാമാ‍​​െൻറ സമ്പർക്ക പട്ടികയിലായ കർണാടകയിലെ അഞ്ചു മന്ത്രിമാർ നിരീക്ഷണത്തിൽ. കഴിഞ്ഞ ദിവസമാണ് മാധ്യമപ്രവർത്തകർക്കുള്ള കോവിഡ് പരിശോധനയിൽ കന്നട വാർത്ത ചാ നലിലെ കാമറാമാന് രോഗം സ്ഥിരീകരിക്കുന്നത്. രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് ഇയാൾ പ്രതികരണമെടുത്ത ഉപമുഖ്യമന ്ത്രിമാരായ ഗോവിന്ദ് കർജോൽ, ഡോ. സി.എൻ. അശ്വത് നാരായൺ, മന്ത്രിമാരായ വി. സോമണ്ണ, സി.ടി. രവി, മെഡിക്കൽ വിദ്യാഭ്യാസ മ ന്ത്രി ഡോ.കെ. സുധാകർ, ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ തുടങ്ങിയവരാണ്​ ഇപ്പോൾ നിരീക്ഷണത്തിലായതെന്നാണ്​ സൂചന.

അതേസമയം നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ട അഞ്ചു മന്ത്രിമാർ ആരൊക്കെയാണെന്ന വിവരം ഇതുവരെ ഒൗദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കൂടുതൽ മന്ത്രിമാരുടെ പ്രതികരണം ചാനൽ കാമറാമാൻ എടുത്തിരുന്നുവെന്നും സംശയമുണ്ട്​.

കാമറാമാന് കോവിഡ് സ്ഥിരീകരിച്ച് രണ്ടു ദിവസത്തിനുശേഷവും ഉപമുഖ്യമന്ത്രി അശ്വത് നാരായണും ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈയും മാധ്യമങ്ങൾക്ക് മുന്നിലെത്തിയിരുന്നു. ഏപ്രിൽ 23നാണ് ചാനൽ കാമറാമാന് രോഗം സ്ഥിരീകരിക്കുന്നത്. ഇയാളുടെ ഭാര്യയുടെയും രണ്ടര വയസ്സുള്ള മക​​െൻറയും പരിശോധന ഫലം നെഗറ്റീവാണ്. മന്ത്രിമാരുമായി നേരിട്ടുള്ള സമ്പർക്കമുണ്ടായിരുന്നില്ലെങ്കിലും ദൃശ്യമാധ്യമങ്ങൾ മന്ത്രിമാരുടെ പ്രതികരണങ്ങളെടുക്കുന്ന കൂട്ടത്തിൽ ഇയാളുമുണ്ടായിരുന്നു.

ഏപ്രിൽ 20ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ ഒൗദ്യോഗിക വസതിയിൽ ചാനൽ കാമറാമാൻ എത്തിയിരുന്നു. 21ന് വീണ്ടും ഇവിടെയെത്തിയ ഇയാൾ ഉച്ചക്ക് ഉപമുഖ്യമന്ത്രിമാരിലൊരാളുടെയും ടൂറിസം മന്ത്രി സി.ടി. രവിയുടെയും പ്രതികരണം റിപ്പോർട്ടർക്കൊപ്പം പകർത്തി. 21ന് കാറിലെത്തിയ ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈയുടെ ദൃശ്യവും പകർത്തി. അന്നുതന്നെ കാറിൽ റിപ്പോർട്ടർക്കൊപ്പം രാമനഗരയിൽ പോയി.

22ന് രാവിലെ ഒമ്പതിന് ആർ.ടി. നഗറിൽ മന്ത്രി ഡോ.കെ. സുധാകറി​​െൻറ പ്രതികരണമെടുത്തു. ഇതേ ദിവസം മന്ത്രി വി. സോമണ്ണയുടെ പ്രതികരണവുമെടുത്തു. അതേസമയം, മന്ത്രിമാരുടെ പ്രതികരണം എടുത്തപ്പോൾ മന്ത്രിമാരും മാധ്യമപ്രവർത്തകരും മാസ്കും കൈയുറയും ധരിച്ചിരുന്നുവെന്നും സുരക്ഷിത അകലം പാലിച്ചിരുന്നുവെന്നുമാണ് അധികൃതർ വിശദീകരിക്കുന്നത്. മുഖ്യമന്ത്രി യെദിയൂരപ്പയുമായി കാമറാമാൻ നേരിട്ട് സമ്പർക്കത്തിൽ വന്നിട്ടില്ല. മന്ത്രിമാരായ സി.ടി. രവി, ബസവരാജ് ബൊമ്മൈ, ഡോ.കെ. സുധാകർ എന്നിവരുടെ പരിശോധന ഫലം നെഗറ്റീവായിട്ടുണ്ട്.

Tags:    
News Summary - five ministers in quarantine karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.