ആദ്യ റഫാൽ വിമാനം സെപ്റ്റംബറിൽ ഇന്ത്യയിലെത്തും

ന്യൂഡൽഹി: വിമാന ഇടപാട് വിവാദം രാജ്യത്ത് കൊടുംമ്പിരി കൊണ്ടിരിക്കെ ആദ്യ റഫാൽ യുദ്ധ വിമാനം ഈ വർഷം അവസാനം ഇന്ത്യ യിലെത്തും. സെപ്റ്റംബർ മാസത്തിൽ വിമാനം ഇന്ത്യയിലെത്തുമെന്നാണ് വ്യോമസേനാ ഉദ്യോഗസ്ഥർ അറിയിച്ചത്.

സേനയുടെ ആ ക്രമണ ശക്തിക്ക് റഫാൽ യുദ്ധവിമാനം വലിയ മുതൽകൂട്ടാണെന്ന് വ്യോമസേന ഉപമേധാവി എയർ മാർഷൽ അനിൽ ഖോഷ് ല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ 2016 സെപ്​തംബറിലാണ് ഫ്രാന്‍സില്‍ നിന്ന് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യയുമാ‍യി ഉഭയകക്ഷി കരാറായത്. 58,000 കോടി രൂപയുടേതാണ് കരാര്‍. 36 റാഫേല്‍ വിമാനങ്ങളില്‍ ആദ്യത്തേത് ഒന്നര വര്‍ഷത്തിനകം ഇന്ത്യക്ക് ലഭിക്കും. അഞ്ചര വര്‍ഷത്തിനകം 36 വിമാനങ്ങളും കൈമാറണമെന്നായിരുന്നു വ്യവസ്ഥ.

ദൃശ്യപരിധിക്കപ്പുറം ശേഷിയുള്ള മിറ്റിയോര്‍ മിസൈല്‍, ഡിസ്പ്ലേ സംവിധാനത്തോടെയുള്ള ഇസ്രായേല്‍ നിര്‍മിത ഹെല്‍മറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ക്ക് പുറമെ വ്യോമസേന നിര്‍ദേശിച്ച മാറ്റങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഇന്ത്യക്കു വേണ്ടി 36 റാഫേല്‍ വിമാനങ്ങള്‍ ഫ്രാന്‍സ് നിര്‍മിക്കുന്നത്. അത്യാധുനിക ഒറ്റ/ഇരട്ട എഞ്ചിന്‍ വിവിധോദ്ദേശ പോര്‍ വിമാനം ഫ്രഞ്ച് കമ്പനി ദസോയാണ് നിർമിക്കുക.

Tags:    
News Summary - First Rafale Flight reach September in India -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.