ഭാരത്​ രത്​നക്കെതിരെ മോശം പരാമർശം; അസമീസ്​ ഗായകനെതിരെ കേസ്​

ഗുവാഹത്തി: രാജ്യത്തി​​​െൻറ പരമോന്നത ബഹുമതിയായ ഭാരത്​ രത്​നയെ അപമാനിച്ചതിന്​ അസം ഗായകനെതിരെ കേസ്​. അസമീസ്​ ഗായകനായ സുബീൻ ഗാർഗിനെതിരെയാണ്​ കേസെടുത്തിരിക്കുന്നത്​. വാട്​സ്​ ആപിലിട്ട വോയ്​സ്​ ക്ലിപ്പിലുടെ മോശം വാക് കുകൾ ഉപയോഗിച്ച്​ ഗാർഗ്​ ഭാരത്​ രത്​നയെ അപമാനിച്ചുവെന്നാണ്​ കേസ്​.

അസമിലെ ഹോജായ്​ ജില്ലയിലെ ലങ്ക പൊലീസ്​ സ്​റ്റേഷനിലാണ്​ കേസ്​ രജിസ്​റ്റർ ചെയ്​തിരിക്കുന്നത്​. ബി.ജെ.പി നേതാവ്​ സത്യ രഞ്​ജൻ ബോർഹി​​​െൻറ പരാതിയിലാണ്​ നടപടി. തനിക്ക്​ സുബീൻ ഗാർഗുമായി വ്യക്​തിപരമായ പ്രശ്​നങ്ങളില്ലെന്നും എന്നാൽ ദേശീയ പുരസ്​കാരത്തോട്​ അനാദരവ്​ പ്രകടിപ്പിച്ചത്​ ശരിയായില്ലെന്നും പരാതി നൽകിയ ബോർഹ്​ പറഞ്ഞു.

2016ലെ തെരഞ്ഞെടുപ്പിൽ ഗാർഗ്​ ബി.ജെ.പിക്കായി പാടിയിരുന്നു. പിന്നീട്​ പൗരത്വബില്ലുമായി ബന്ധപ്പെട്ട വിവാദങ്ങളാണ്​ ഗാർഗിനെ ബി.ജെ.പിക്ക്​ എതിരെ തിരിയാൻ പ്രേരിപ്പിച്ചത്​.

Tags:    
News Summary - FIR Against Assamese Singer Zubeen Garg-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.