വനിത പൊലീസിനെ ആക്രമിച്ചു; അർണബിനെതിരെ വീണ്ടും കേസ്​

മുംബൈ: അറസ്​റ്റിനിടെ വനിത പൊലീസ്​ ഓഫീസറെ ആക്രമിച്ചതിന്​ റിപബ്ലിക്​ ടി.വി എഡിറ്റർ-ഇൻ-ചീഫ്​ അർണബ്​ ഗോസ്വാമിക്കെതിരെ വീണ്ടും കേസ്​. മുംബൈ പൊലീസ്​ ബുധനാഴ്​ച വൈകീട്ടാണ്​ അർണബിനെതിരെ വീണ്ടും കേസെടുത്തത്​.

ഐ.പി.സി സെക്ഷൻ 353, 504, 506,34 പ്രകാരമാണ്​ കേസ്​. സർക്കാർ ജീവനക്കാരിയെ ആക്രമിക്കുക, പൊതുജന സമാധാനം തകർക്കുക, ക്രിമിനൽ ഗൂഢാലോചന എന്നിവ പ്രകാരമാണ്​ കേസ്​.

ബുധനാഴ്​ച രാവിലെയാണ്​ അർണബ്​ ഗോസ്വാമിയെ മുംബൈ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. 2018ൽ ടെലിവിഷൻ അവതാരകൻ അൻവായ്​ നായികി​െൻറ ആത്​മഹത്യയുമായി ബന്ധപ്പെട്ടാണ്​ അറസ്​റ്റ്​. 

Tags:    
News Summary - FIR against Arnab Goswami for allegedly assaulting female police officer during his arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.