കർഷകർ മുന്നോട്ട്​; സിംഘുവിൽ പൊലീസ്​ ബാരിക്കേഡുകളും ട്രക്കുകളും കർഷകർ നീക്കി

ന്യൂഡൽഹി: രാജ്യചരിത്രത്തിൽ ആദ്യമായി റിപ്പബ്ലിക്​ ദിനത്തിൽ ഡൽഹിയിൽ ട്രാക്​ടർ റാലിക്കൊരുങ്ങി കർഷകർ. ഡൽഹി അതിർത്തികളായ സിംഘു, ടിക്​രി, ഗാസിപൂർ അതിർത്തികളിൽനിന്നാണ്​ റാലി ആരംഭിക്കുക.

സിംഘു അതിർത്തിയിൽ ബാരിക്കേഡുകൾ മറികടന്ന്​ കർഷകർ ഡൽഹിയിലേക്ക്​ പ്രവേശിക്കാൻ ഒരുങ്ങുകയാണ്​. കിസാൻ മസ്​ദൂർ സംഘർഷ്​ കമ്മിറ്റി പഞ്ചാബിന്‍റെ നേതൃത്വത്തിലാണ്​ നീക്കം. പൊലീസ്​ ബാരിക്കേഡുകൾ ട്രാക്​ടറുകൾകൊണ്ട്​ ഇടിച്ചുനീക്കുകയും പൊലീസ്​ നിർത്തിയിട്ട ട്രക്കുകൾ നീക്കുകയും ചെയ്​തു. ട്രാക്​ടറുകളുമായി കർഷകർ ഡൽഹിയിലേക്ക്​ പ്രവേശിച്ചു. 

രാജ്യതലസ്​ഥാനത്ത്​ നൂറുകിലോമീറ്ററിലായിരിക്കും പ​രേഡ്​ നടത്തുക. രാജ്യത്തെ ഔദ്യോഗിക റിപബ്ലിക്​ പരേഡ്​ അവസാനിച്ചതിന്​ ശേഷമാകും സംയുക്ത കിസാൻ മോർച്ചയുടെ പരേഡ്​​ ആരംഭിക്കുക.

കർഷക പരേഡിനെ തുടർന്ന്​ ഡൽഹിയിൽ പൊലീസ്​ സുരക്ഷ ശക്തമാക്കി. കർശന പരിശോധനക്ക്​ ശേഷമാണ്​ വാഹനങ്ങൾ കടത്തിവിടുന്നത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.