Posted On
date_range Updated On
date_range ബാരിേക്കഡ് മറികടന്ന് കർഷകർ; ഗാസിപൂർ അതിർത്തിയിൽ പൊലീസ് കർഷകർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചു
ന്യൂഡൽഹി: റിപബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്ക് രാജ്യതലസ്ഥാനത്തേക്ക് പ്രവേശിച്ച് കർഷകർ. സിംഘു, ടിക്രി, ഗാസിപൂർ അതിർത്തിയിൽ പൊലീസിന്‍റെ ട്രക്കുകളും ബാരിക്കേഡുകളും നീക്കിയാണ് ഡൽഹിയിലേക്ക് പ്രവേശിച്ചത്. ഗാസിപൂർ അതിർത്തിയിൽ ബാരിക്കേഡുകൾ തകർത്ത കർഷകർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചു.
ഒരുലക്ഷത്തോളം ട്രാക്ടറുകളാണ് ഡൽഹി നഗരത്തിൽ റിപബ്ലിക് ദിനത്തിൽ റാലി നടത്തുക. നാല് ലക്ഷത്തോളം കർഷകർ പ്രക്ഷോഭത്തിൽ അണിനിരക്കും. സിംഘു, ടിക്രി, ഗാസിപൂർ അതിർത്തികളിൽനിന്ന് തുടങ്ങുന്ന പരേഡ് 100 കിലോമീറ്ററായിരിക്കും.
ഔദ്യോഗിക റിപബ്ലിക് പരേഡ് അവസാനിച്ചതിന് ശേഷമാകും ട്രാക്ടർ റാലി ആരംഭിക്കുകയെന്ന് കർഷക സംഘടനകൾ വ്യക്തമാക്കിയിരുന്നു. എന്നാൽ 10 മണിയോടെ കർഷകർ പൊലീസ് ബാരിക്കേഡുകൾ മറികടന്ന് ഡൽഹിയിലേക്ക് പ്രവേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.