Posted On
date_range Updated On
date_range ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്ഫോടനം
ന്യൂഡല്‍ഹി: ഡല്‍ഹി പ്രശാന്ത് വിഹാറില്‍ പി.വി.ആർ സിനിമ ഹാളിനു സമീപം സ്ഫോടനം. വ്യാഴാഴ്ച രാവിലെ 11.45ഓടെയാണ് സംഭവം. പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.
ഡൽഹി പൊലീസിന്റെ സ്പെഷൽ സെല്ലും സ്ഥലത്തേക്ക് തിരിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സ്ഫോടന ശബ്ദം കേട്ടൂ എന്ന ഔദ്യോഗിക വിവരം മാത്രമാണുള്ളത്. പ്രശാന്ത് വിഹാറിലെ സി.ആർ.പി.എഫ് സ്കൂളിനു സമീപം കഴിഞ്ഞ ഒക്ടോബർ 20നും സ്ഫോടനം നടന്നിരുന്നു. അന്ന് സ്കൂൾ മതിൽ ഭാഗികമായി തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.