ഡി.കെ ശിവകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം അറസ്​റ്റിലായ കർണാടകയിലെ കോൺഗ്രസ്​ നേതാവ്​ ഡി.കെ. ശിവകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്​ത സമ്മർദം ഉയർന്നതിനെ തുടർന്ന്​ ശനിയാഴ്​ച രാ​ത്രി ഒമ്പതുമണിയോടെയാണ്​ ഡൽഹി രാംമനോഹർ ലോഹ്യ ആശുപത്രിയിൽ​ പ്രവേശിപ്പിച്ചത്​.

കഴിഞ്ഞദിവസമാണ്​ ശിവകുമാറിനെ 17വരെ എൻഫോഴ്​സ്​മ​െൻറ്​ കസ്​റ്റഡിയിൽ വിട്ടിരുന്നത്​. മുൻ കർണാടക മന്ത്രിയുടെ ആരോഗ്യം പ്രധാനമാണെനും അതു പരിഗ​ണിച്ചേ ചോദ്യം ചെയ്യാവൂ എന്നും കഴിഞ്ഞദിവസം കോടതി വ്യക്​തമാക്കിയിരുന്നു. കണക്കിൽപെടാത്ത പണം കണ്ടെത്തിയെന്ന പരാതിയിൽ സെപ്​റ്റംബർ മൂന്നിനാണ്​ അറസ്​റ്റ്​ ചെയ്​തത്​.

Tags:    
News Summary - DK Shivakumar hospitalised -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.