Posted On
date_range Updated On
date_range ഡി.കെ. ശിവകുമാറിന് സി.ബി.ഐ സമൻസ്; 25ന് ഹാജരാകും
ബംഗളൂരു: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട കേസിൽ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാറിന് സി.ബി.ഐ സമൻസ് അയച്ചു. സമൻസ് ലഭിച്ച വിവരം ശിവകുമാർ സ്ഥിരീകരിച്ചു. 25ന് ശിവകുമാർ സി.ബി.ഐ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരാകും.
കഴിഞ്ഞ 19നാണ് സമൻസ് ലഭിച്ചതെന്ന് ശിവകുമാർ പറഞ്ഞു. 23ന് ഹാജരാകാനായിരുന്നു ആവശ്യപ്പെട്ടത്. എന്നാൽ, അസംബ്ലി മണ്ഡലങ്ങളിൽ പര്യടനത്തിലായതിനാൽ ആ ദിവസം ഹാജരാകാൻ കഴിയില്ലെന്നും 25ന് ഹാജരാകാമെന്ന് അറിയിക്കുകയുമായിരുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അനധികൃത പണമിടപാട് കേസിൽ ശിവകുമാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഒക്ടോബർ 23നാണ് ജാമ്യം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.