ഡൽഹി കൂട്ടമാനഭംഗം: വധശിക്ഷ റദ്ദാക്കണമെന്ന് അമിക്കസ് ക്യൂറി

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ പ്രതികളുടെ വധശിക്ഷ റദ്ദാക്കണമെന്ന് അമിക്കസ് ക്യൂറി. ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. വധശിക്ഷ നല്‍കുന്നതിനുമുമ്പ് പാലിക്കേണ്ട ചട്ടങ്ങള്‍ പാലിച്ചില്ളെന്നു കാണിച്ചാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയത്. ശിക്ഷയെക്കുറിച്ച് പ്രതികളുടെ വിശദീകരണം തേടിയില്ളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.ഓടുന്ന ബസില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രായപൂര്‍ത്തിയാകാത്തവരുള്‍പ്പെടെ ആറു പ്രതികളാണുണ്ടായിരുന്നത്. നാലു പ്രതികള്‍ക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചു. ഇത് ഹൈകോടതി ശരിവെച്ചതിനെതുടര്‍ന്നാണ് പ്രതികള്‍ അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചത്. തുടര്‍ന്ന് സുപ്രീംകോടതിയാണ് അമിക്കസ് ക്യൂറിയെ നിയമിച്ചത്.ഒന്നാം പ്രതി വിചാരണക്കിടെ തിഹാര്‍ ജയിലില്‍ തൂങ്ങിമരിച്ചു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഒരു പ്രതിക്ക് മൂന്നുവര്‍ഷത്തെ തടവുശിക്ഷയാണ് വിധിച്ചത്. മറ്റു നാലു പ്രതികളുടെ വധശിക്ഷ ഹൈകോടതി ശരിവെച്ചു.

 

 

Tags:    
News Summary - delhi gange rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.