യു.പിയിൽ ദലിത് നിയമ​ വിദ്യാർഥിയെ തല്ലിക്കൊന്നു

അലഹബാദ്​: യു.പിയിൽ ദലിത്​ നിയമവിദ്യാർഥിയെ തല്ലികൊന്നു. യു.പി സ്വദേശിയായ ദിലീപാണ്​ കൊല്ലപ്പെട്ടത്​. അലഹബാദിലെ റസ്​റ്റോറൻറിൽ വെച്ച്​ ഒരു സംഘം ആളുകൾ ദിലീപിനെ ഹോക്കി സ്​റ്റിക്കുകളും ഇഷ്​ടികയും ഉപയോഗിച്ച്​ മർദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദിലീപിനെ ആശുപത്രിയിൽ ​പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട്​ മരിച്ചു. 

ദിലീപിനെ മർദിക്കുന്നതി​​​െൻറ വിഡിയോ സാമൂഹിക മാധ്യമങ്ങളിലുടെ വ്യാപകമായി പ്രചരപ്പിച്ചിരുന്നു. റസ്​റ്റോറൻറി​ൽ നിന്ന്​ ഇറങ്ങി വരുകയായിരുന്നു ദിലീപിനെ ഒരു സംഘം ആളുകൾ തടഞ്ഞ്​ നിർത്തി മർദിക്കുന്നതാണ്​ വീഡിയോയിൽ. മർദനം തടയാൻ ആരും ശ്രമിക്കാത്തതും വീഡിയോയിൽ വ്യക്​തമാണ്. പിന്നീട്​ കുറച്ച്​ സമയത്തിന്​ ശേഷം ഹോട്ടലിലെത്തിയ ഒരാളാണ്​ മോ​േട്ടാർ സൈക്കിളിൽ ദിലീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.

ദിലീപി​​​െൻറ സഹോദര​​​െൻറ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ്​ കേസെടുത്തിട്ടുണ്ട്​.  പൊലീസ്​ നൽകുന്ന വിവരങ്ങളനുസരിച്ച്​ വാടക വീട്ടിലാണ്​ ദിലീപ്​ താമസിച്ചിരുന്നത്​. രണ്ട്​ കൂട്ടുകാരോടൊപ്പം റസ്​റ്റോറൻറിലെത്തിയ ദിലീപ്​ ഒരു സംഘം ആളുകളുമായി വാക്കേറ്റത്തിലേർപ്പെടുകയായിരുന്നു. ദിലീപിനെ മർദിക്കുന്ന വീഡിയോയുടെ അടിസ്ഥാനത്തിൽ പൊലീസ്​ ഒരാളെ അറസ്​റ്റ്​ ചെയ്​തിട്ടുണ്ടെന്നാണ്​ വിവരം.

Tags:    
News Summary - Dalit Student Dies After Being Beaten with Bricks, Hockey Sticks in UP, Assault Video Goes Viral-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.