യുവതിയെ വെട്ടിപരിക്കേൽപിച്ച് യുവാവ് ആത്​മഹത്യക്ക്​ ശ്രമിച്ചു

ഗൂഡല്ലൂർ: യുവതിയെ വെട്ടിപരിക്കേൽപിച്ച് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഓവാലി ചിന്നചൂണ്ടിയിലെ വിജയ​െൻറ ഭാര്യ ദീപയെയാണ് (26) സമീപ പ്രദേശമായ ഭാരതിനഗറിലെ രഘു (26) വെട്ടിപരിക്കേൽപിച്ചത്.  വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പ്രദേശത്തെ ട്യൂഷൻ സ​െൻററിൽ ജോലി ചെയ്യുകയായിരുന്നു ദീപ. പെരിയ ചൂണ്ടിയിൽ സെൽഫോൺ വിൽപന നടത്തുന്ന രഘു ദീപയെ മൊബൈലിൽ വിളിച്ച് ശല്യം ചെയ്യുന്നത് പതിവായിരുന്നു. ഇതേപറ്റി ന്യൂ ഹോപ്പ് പൊലീസിൽ യുവതി പരാതി നൽകിയതിനെതുടർന്ന് രഘുവിനെ അറസ്റ്റ് ചെയ്ത് പിന്നീട് നിബന്ധനകളോടെ ജാമ്യത്തിലയച്ചു.

 വെള്ളിയാഴ്ച രാവിലെ കത്തിയുമായി എത്തിയ രഘു വീടിനുമുന്നിൽ നിന്നിരുന്ന ദീപയെ വെട്ടി പരിക്കേൽപിക്കുകയായിരുന്നു. കൈക്കും മറ്റും വെട്ടേറ്റ യുവതിയുടെ കരച്ചിൽകേട്ട് സമീപത്തുള്ളവർ  ഓടിയെത്തിയതും രഘു രക്ഷപ്പെട്ട് അടുത്തുള്ള വീട്ടിൽ കയറി വാതിലടച്ച് കൈയിലുണ്ടായിരുന്ന വിഷം കഴിക്കുകയായിരുന്നു.  ഉടനെ രണ്ടുപേരെയും ഗൂഡല്ലൂർ താലൂക്കാശുപത്രിയിൽ എത്തിച്ചു. ദീപയുടെ പരിക്ക് ഗുരുതരമായതിനാൽ കോയമ്പത്തൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.  ഗൂഡല്ലൂരിൽ ചികിത്സയിലുള്ള രഘു അപകടനില തരണംചെയ്തു.  ഇയാൾക്കെതിരെ കൊലപാതക ശ്രമമടക്കമുള്ള വകുപ്പുകളിൽ ന്യൂഹോപ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.