റോഹ്തക് (ഹരിയാന): ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ആൾദൈവം ഗുര്‍മീത് റാം റഹീമിന് ശിക്ഷ വിധിക്കാൻ ന്യായാധിപൻ ജയിലിലെത്തിയത് പ്രത്യേക ഹെലികോപ്ടറിൽ. കനത്ത സുരക്ഷാസന്നാഹങ്ങളുടെ അകമ്പടിയോടെയാണ് പഞ്ച്കുളയിലെ പ്രത്യേക സി.ബി.െഎ കോടതി ജഡ്ജി ജഗ്ദീപ് സിങ് റോഹ്തകിലെ സുനരിയ ജയിലില്‍ വന്നിറങ്ങിയത്.
കോടതിയായി രൂപപ്പെടുത്തിയ ജയിലിലെ വായനമുറിയില്‍ ന്യായാധിപൻ 10 വര്‍ഷം തടവുശിക്ഷ പ്രഖ്യാപിച്ചപ്പോൾ കോടികളുടെ ആരാധനപാത്രമായ ആൾദൈവം തൊഴുകൈകളോടെ പൊട്ടിക്കരഞ്ഞു. തികച്ചും നാടകീയ രംഗങ്ങളാണ് താൽക്കാലിക കോടതിയായി മാറിയ ജയിലിൽ അരങ്ങേറിയത്. സുരക്ഷ മുൻനിർത്തി റോഹ്തക് ജയിലിന് മൂന്നു കിലോമീറ്റർ ചുറ്റളവിൽ ആർക്കും പ്രവേശിക്കാനാകാത്ത തരത്തിൽ ഏഴു തലത്തിലുള്ള സുരക്ഷയാണ് സൈന്യവും അർധസൈനിക വിഭാഗങ്ങളും ചേർന്ന് ഏർപ്പെടുത്തിയത്. സുരക്ഷ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ജയിലിൽ പ്രവേശിച്ച ന്യായാധിപൻ ഉച്ച 2.30ഒാടെ കോടതി നടപടികൾക്ക് തുടക്കംകുറിച്ചു. ഇൗ സമയം ഗുർമീത് റാം റഹീമിെൻറ അഭിഭാഷകൻ എസ്.കെ. നാർവാണയും ജയിലിലെത്തി.
2.36ഒാടെ കോടതി പ്രതിഭാഗത്തിനും പ്രോസിക്യൂഷനും വാദിക്കാൻ 10 മിനിറ്റ് വീതം അനുവദിച്ചു. ജീവപര്യന്തം ശിക്ഷ ഒഴിവാക്കാനായി പ്രായം, ആരോഗ്യം, സാമൂഹിക പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ച് ശിക്ഷയിൽ ഇളവ് വേണമെന്ന് ഗുർമീത് റാം റഹീമിെൻറ അഭിഭാഷകൻ കോടതിയോട് അപേക്ഷിച്ചു. അതേസമയം, പ്രതി ഗുരുതര കുറ്റങ്ങൾ ചെയ്തതിനാൽ പരമാവധി ശിക്ഷ നൽകണമെന്ന് സി.ബി.െഎ അഭിഭാഷകനും വാദിച്ചു. മൂന്നു മണിയോടെ വാദപ്രതിവാദങ്ങൾ അവസാനിച്ചു. തുടർന്ന് വിധി പ്രഖ്യാപിച്ചു. വൈകീട്ട് 4.30ഒാടെയാണ് കോടതി നടപടികൾ അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.