എന്‍റെയും രാജ്യത്തിന്‍റെയും ഉത്കണ്ഠ ആ വിദ്യാർഥികളെക്കുറിച്ച് -ഇർഫാൻ പഠാൻ

ന്യൂഡൽഹി: ഡൽഹി ജാമിഅ മില്ലിഅ സർവകലാശാല വിദ്യാർഥികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ. തന്‍റെയും രാജ്യത്തിന്‍റെയും ഉത്കണ്ഠ ആ വിദ്യാർഥികളെ കുറിച്ചാണെന്ന് പഠാൻ ട്വീറ്റ് ചെയ്തു.

'രാഷ്ട്രീ‍യ നാടകങ്ങൾ തുടരട്ടെ, എന്‍റെയും രാജ്യത്തിന്‍റെയും ഉത്കണ്ഠ ജാമിഅയിലെ വിദ്യാർഥികളെ കുറിച്ചാണ്' പഠാൻ ട്വീറ്റ് ചെയ്തു.

ഞായറാഴ്ച പൗരത്വ നിയമഭേദഗതിക്കെതിരെ ജാമിഅ മില്ലിഅയിൽ നടന്ന പ്രതിഷേധത്തിന് നേരെ പൊലീസ് നടത്തിയ ആക്രമണത്തിൽ നൂറുകണക്കിന് വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. വിദ്യാർഥികളും പൊലീസും ഏറ്റുമുട്ടിയതോടെ ക്യാമ്പസ് യുദ്ധക്കളമായി മാറിയിരുന്നു. ക്യാമ്പസിനകത്ത് പ്രവേശിച്ച പൊലീസ് വ്യാപക അതിക്രമമാണ് നടത്തിയത്. ലൈബ്രറിക്കുള്ളിൽ വരെ കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചിരുന്നു.

Tags:    
News Summary - Country And I Concerned About Jamia Students": Irfan Pathan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.