കൊറോണ വൈറസ്​ ഭീതി: കുരിശിൽ ചുംബിക്കരുതെന്ന്​ ഗോവ ആർച്ച്​ ബിഷപ്പ്​

പനാജി: കൊറോണ വൈറസ്​ ഭീതിയെ തുടർന്ന്​ വിശ്വാസികൾ കുരിശിൽ ചുംബിക്കരുതെന്ന്​ ഗോവ റോമൻ കാത്തലിക്​ ചർച്ചി​​െൻറ നിർദേശം. കൊറോണ വൈറസ്​ പടർന്നു പിടിക്കാതിരിക്കാനുള്ള മുൻകരുതലി​​െൻറ ഭാഗമായാണ്​ നടപടി.

ദാമൻ ആൻഡ്​ ദിയു ആർച്ച്​ ബിഷപ്പ്​ നെറി ഫെറാവോ ആണ്​ നിർദേശം നൽകിയത്​. ജനങ്ങൾ ഹസ്​തദാനം ചെയ്യരുത്​. അതിനു പകരം നമസ്​തെ നൽകിയാൽ മതി. കുരിശ്​ ഉയർത്തി അനുഗ്രഹിക്കുകയാണ്​ നല്ലതെന്നും നിർദേശത്തിൽ പറയുന്നു.

രോഗം ബാധിച്ചവർക്ക്​ അസുഖം ഭേദമാവുന്നതിനും മറ്റ് ജനങ്ങളുടെ സംരക്ഷണത്തിനും വേണ്ടി സർവ്വശക്തനോട് നിരന്തരം ആത്മാർത്ഥമായി പ്രാർത്ഥിക്കണമെന്ന് ഈ അതിരൂപതയിലെ പുരോഹിതന്മാരോടും മതവിശ്വാസികളോടും വിശ്വസ്തരോടും ഉദ്‌ബോധിപ്പിക്കുകയാണെന്നും ആർച്ച്​ ബിഷപ്പ്​ അറിയിച്ചു.

ലോകത്ത്​ ഒന്നര ലക്ഷത്തിലധികം പേരാണ്​ കോവിഡ്​ 19 ബാധിതരായുള്ളത്​. 5,760ലേറെ പേർ ഇതിനകം മരിച്ചിട്ടുണ്ട്​. രാജ്യത്ത്​ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 100 ആയി ഉയർന്നിരിക്കുകയാണ്​. പു​തുതായി അഞ്ചുപേർക്കാണ്​ രാജ്യത്ത്​ രോഗം സ്​ഥിരീകരിച്ചത്​.

Tags:    
News Summary - coronavirus do not kiss holy cross says archbishop goa -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.