ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1397 ആയി. ചൊവ്വാഴ്ച മാത്രം 146 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. മഹാരാഷ്ട ്രയിൽ മാത്രം 72 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
കേരളം, പശ്ചിമബംഗാൾ, പഞ്ചാബ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ മരണങ്ങളെതുടർന്ന് രാജ്യത്ത് കോവിഡ്-19 മരണം 45 ആയി. 124 പേർക്കാണ് രോഗം ഭേദമായത്.
തിരുവനന്തപുരം പോത്തൻകോട്ട് മുൻ എ.എസ്.ഐ മരിച്ചതോടെ കേരളത്തിെല മരണസംഖ്യ രണ്ടായി. പശ്ചിമബംഗാളിലെ ഹൗറ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച 48കാരി തിങ്കളാഴ്ച രാത്രി മരിച്ചതോടെ സംസ്ഥാനത്തെ മരണസംഖ്യ മൂന്നായി. മൊഹാലി ജില്ലയിൽ 65കാരൻ മരിച്ചു, പഞ്ചാബിലെ മരണസംഖ്യ നാലായി. ചന്ദൻ നഗറിൽ 49കാരി മരിച്ചതോടെ മധ്യപ്രദേശിലെ മരണസംഖ്യ അഞ്ചായി.
1238 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.