Posted On
date_range Updated On
date_range പ്രിയങ്ക ഗാന്ധി കർണാടകയിൽ നാളെ പ്രചാരണത്തിനെത്തും
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ കർണാടകയിൽ എത്തും. ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് പ്രിയങ്ക ഗാന്ധി പ്രചാരണം നടത്തുക. പ്രചാരണത്തിനായി രാഹുൽ ഗാന്ധിയും കഴിഞ്ഞദിവസം കർണാടകയിൽ എത്തിയിരുന്നു.
ബി.ജെ.പിയുടെ വോട്ടുബാങ്കായ ലിംഗായത്ത് സമുദായത്തെ ലക്ഷ്യമിട്ടാണ് കർണാടകയിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. ലിംഗായത്ത് കേന്ദ്രങ്ങളിൽ സന്ദർശനം നടത്തിയ രാഹുൽ ഗാന്ധി മുൻ ബി.ജെ.പി മുഖ്യമന്ത്രി ജഗദീഷ് ഷട്ടാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
മെയ് 10നാണ് കർണാടകയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 224 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ്. മെയ് 13നാണ് ഫലപ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.