ബൈക്കിൽ കയറാനൊരുങ്ങവേ ഹാൻഡിലിൽ പത്തിവിടർത്തിയൊരു മൂർഖൻ; വിഡിയോ കാണാം...
അമേത്തി (ഉത്തർ പ്രദേശ്): നിർത്തിയിട്ട ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ വമ്പനൊരു മൂർഖൻ പാമ്പിനെ കണ്ട് ഞെട്ടി യാത്രികൻ. ബൈക്കിന്റെ ഹാൻഡിലിൽ നിലയുറപ്പിച്ച മൂർഖന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണിപ്പോൾ. യു.പിയിലെ അമേത്തിയിൽ പർസദേപുർ റെയിൽവേ ക്രോസിങ്ങിനരികെയായിരുന്നു സംഭവം.
ക്രോസിങ്ങിനരികെ പാർക്ക് ചെയ്ത ഹീറോ സ്െപ്ലൻഡർ ബൈക്കിലാണ് പാമ്പ് കയറിപ്പറ്റിയത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഹെഡ്ലൈറ്റിന് മുകളിലായി ഹാൻഡിലിനോട് ചേർന്ന് നിലയുറപ്പിച്ച മൂർഖൻ പൊടുന്നനെയാണ് ബൈക്ക് യാത്രികന്റെ ദൃഷ്ടിയിൽപെട്ടത്. പെട്ടെന്ന് അയാൾ ഇറങ്ങി ഓടുകയായിരുന്നു. റെയിൽവേ ക്രോസിങ്ങിനരികെ നിർത്തിയിട്ട ബൈക്കിൽ സമീപത്തെ കാട്ടിൽനിന്നാണ് പാമ്പ് കയറിപ്പറ്റിയത്.
ബൈക്കിൽനിന്നിറങ്ങിയ യാത്രികൻ പിന്നീട് പാമ്പിനെ മൊബൈൽ കാമറയിൽ പകർത്താനുള്ള ശ്രമമായി. സമീപത്തെ ആളുകളും തടിച്ചുകൂടി. എന്നിട്ടും പാമ്പ് ബൈക്കിനു മുകളിൽനിന്ന് പെട്ടെന്നൊന്നും പിന്തിരിയാൻ കൂട്ടാക്കിയില്ല. ആളുകളുടെ ബഹളത്തിനും വെളിച്ചത്തിനുമിടയിൽ പത്തി വിരിച്ച് കുറേനേരം ബൈക്കിൽതന്നെ നിലയുറപ്പിച്ചു.
പിന്നീട് കുറേനേരത്തിനുശേഷം ബൈക്കിൽനിന്ന് താഴെയിറങ്ങിയ പാമ്പിനെ ആളുകൾ സമീപത്തെ കാട്ടിലേക്കുതന്നെ ഓടിച്ചുവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.