ഉല്‍പന്ന ബഹിഷ്കരണം: ഇന്ത്യക്ക് ചൈനയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള ഇന്ത്യയിലെ ചില സംഘടനകളുടെ ആഹ്വാനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കുമെന്ന് ചൈനയുടെ മുന്നറിയിപ്പ്. ഉല്‍പന്ന ബഹിഷ്കരണം രാജ്യത്തെ സംരംഭകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്​. ബഹിഷ്​കരണം തുടര്‍ന്നാല്‍ അത് ഇന്ത്യയിലെ അവരുടെ നിക്ഷേപത്തെതന്നെ ബാധിക്കുമെന്നും ന്യൂഡല്‍ഹിയിലെ ചൈനീസ് എംബസി വക്താവ് സീ ലിയാന്‍ പറഞ്ഞു. ചൈനയുടെ പാകിസ്താന്‍ അനുകൂല നിലപാടില്‍ പ്രതിഷേധിച്ചാണ് രാജ്യത്തെ ഏതാനും ബി.ജെ.പി അനുകൂല സംഘടനകള്‍ ചൈനീസ് ഉല്‍പന്നങ്ങളുടെ ബഹിഷ്കരണത്തിന് ആഹ്വാനം നല്‍കിയത്. ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് ഇന്ത്യയില്‍ വ്യാപകമായി വില്‍ക്കപ്പെടാറുള്ള ചൈനീസ് പടക്ക ഉല്‍പന്നങ്ങളുടെ വിപണനം ഇതോടെ ഗണ്യമായി കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ചൈനയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം.

ദീപാവലി ഉല്‍പന്നങ്ങള്‍ക്ക് മാത്രമല്ല ബഹിഷ്കരണം, മറ്റുള്ളവക്കുമുണ്ടെന്നും സീ ലിയാന്‍ പറഞ്ഞു. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. ബഹിഷ്കരണം തുടര്‍ന്നാല്‍, ചൈനയിലെ സംരംഭകര്‍ക്ക് മാത്രമല്ല, ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കും വലിയ നഷ്ടമായിരിക്കും സംഭവിക്കുക. ചൈനീസ് ഉല്‍പന്നങ്ങളുടെ അഭാവത്തില്‍ ബദല്‍ കണ്ടത്തൊനും ഇന്ത്യക്കാര്‍ പ്രയാസപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, ബഹിഷ്കരണം ഇന്ത്യക്ക് ദോഷം ചെയ്യുമെന്ന മുന്നറിയിപ്പുമായി ഈ മേഖലയിലെ വിദഗ്ധരും രംഗത്തത്തെിയിട്ടുണ്ട്. അടിസ്ഥാന വികസന മേഖലയില്‍ ഇന്ത്യ ചൈനയുടെ നിക്ഷേപം അടുത്ത കാലത്തായി തേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം 7160 കോടി ഡോളറിന്‍െറ വ്യാപാരത്തിന് ഇരു രാജ്യങ്ങളും ധാരണയിലത്തെിയിരുന്നു. ഇന്ത്യ ഒൗദ്യോഗികമായി ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തിട്ടില്ളെങ്കിലും ഭരണകക്ഷി അനുകൂല സംഘടനകളുടെ നടപടി ചൈനയെ പ്രകോപിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ വ്യാപാര ഇടപാടുകള്‍ നടത്തുന്ന രാജ്യമാണ് ചൈന. 2015ല്‍ മാത്രം അവരുടെ കയറ്റുമതി 2,27,650 കോടി ഡോളര്‍ വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ചൈനയുടെ മൊത്തം കയറ്റുമതിയുടെ കേവലം രണ്ട് ശതമാനമാണ് ഇന്ത്യയിലേക്കുള്ളത്. ഈ സാഹചര്യത്തില്‍ ചൈനക്ക് പുതിയ വിപണി കണ്ടെത്താന്‍ പ്രയാസമുണ്ടാകില്ലെന്നും നിരീക്ഷിക്കപ്പെടുന്നു.

Tags:    
News Summary - china warns boucott of india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.