Posted On
date_range Updated On
date_range കേന്ദ്രം വഴങ്ങി: ലഡാക് സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം
ന്യൂഡൽഹി: പൊലീസ് വെടിവെപ്പിലും നാലുപേരുടെ മരണത്തിലും കലാശിച്ച ലഡാക് സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം. വിഷയം സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി.എസ്. ചൗഹാൻ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ജുഡീഷ്യൽ അന്വേഷണം വേണമെന്ന പ്രതിഷേധക്കാരുടെ ആവശ്യം ഒടുവിൽ കേന്ദ്രം അംഗീകരിക്കുകയായിരുന്നു. കേന്ദ്രസർക്കാറുമായി ചർച്ച പുനരാരംഭിക്കണമെങ്കിൽ സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന നിബന്ധന സമരക്കാൻ മുന്നോട്ടുവെച്ചിരുന്നു. റിട്ട. ജില്ലാ സെഷൻ ജഡ്ജി മോഹൻ സിങ് പരിഹാർ, ഐ.എ.എസ് ഓഫിസർ തുഷാർ ആനന്ദ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.