Posted On
date_range Updated On
date_range 50 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; യു.പി സർക്കാർ എൻജിനീയർ അറസ്റ്റിൽ
ലഖ്നോ: 50ഓളം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച യു.പി എൻജിനീയർ അറസ്റ്റിൽ. ജലസേചന വകുപ്പിലെ ജൂനിയർ എൻജിനീയറെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. അഞ്ച് മുതൽ 16 വയസു വരെയുള്ള കുട്ടികളെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. കഴിഞ്ഞ 10 വർഷത്തിനിടെയായിരുന്നു പീഡനം.
കുട്ടികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും ഇയാൾ ഓൺലൈനായി വിൽക്കുകയും ചെയ്തു. ചിത്രകൂട്ട്, ബാണ്ഡ, ഹാമിർപുർ തുടങ്ങിയ ജില്ലകളിലായാണ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. ബാണ്ഡയിൽ നിന്നാണ് സി.ബി.ഐ ഇയാളെ അറസ്റ്റ് ചെയ്തത്. ഉടൻ കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ടുകൾ.
ജൂനിയർ എൻജിനീയറുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ മൊബൈൽ ഫോണുകളും എട്ട് ലക്ഷം രൂപയും കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളടങ്ങിയ ലാപ്ടോപ്പും സി.ബി.ഐ പിടിച്ചെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.