ഏക്നാഥ് ഷിൻഡെ
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെക്ക് വീണ്ടും വധഭീഷണി. ഷിൻഡെയുടെ കാറ് ബോംബ് വെച്ച് തകർക്കുമെന്നാണ് ഭീഷണി. വ്യാഴാഴ്ച രാവിലെ ഗുർഗാവോണിലെയും ജെ.ഐ മാർഗിലെയും പൊലീസ് സ്റ്റേഷനുകളിലും മന്ത്രാലയ കൺട്രോൾ റൂമിലുമാണ് അജ്ഞാത ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തില്‍ മുംബൈ പോലീസും ക്രൈം ബ്രാഞ്ചും ഐ.പി അഡ്രസ് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബോംബ് ഭീഷണിയെ തുടർന്ന് ഷിൻഡെയുടെ സുരക്ഷ വർധിപ്പിച്ചു. ഡൽഹിയിൽ രേഖ ശർമയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി അജിത് പവാർ എന്നിവർക്കൊപ്പം ഷിൻഡെയും എത്തിയിരുന്നു.
ഫെബ്രുവരി 11ന് ഷിൻഡെക്കും മകനും എം.പിയുമായ ശ്രീകാന്ദ് ഷിൻഡെക്കും നേരെ വധഭീഷണിയുണ്ടായിരുന്നു. സാമൂഹിക മാധ്യമമായ എക്സ് വഴിയുള്ള വധഭീഷണിയിൽ 19 വയസുകാരനായ കോളജ് വിദ്യാർഥിയെ മുംബൈ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.