നഗരമാലിന്യം കത്തിക്കുന്നത് താജ്മഹലിന്‍െറ വെണ്‍മ കെടുത്തുന്നുവെന്ന് പഠനം

വാഷിങ്ടണ്‍: താജ്മഹലിന് സമീപം നഗരമാലിന്യം കത്തിക്കുന്നത് ഈ ലോക പൈതൃക സ്മാരകത്തിന്‍െറ ചുവരുകളുടെ വെണ്‍മ കെടുത്തുന്നതായി ഇന്ത്യന്‍ വംശജരടങ്ങുന്ന യു.എസ് ഗവേഷകരുടെ കണ്ടത്തെല്‍. ചാണകം കത്തിക്കുന്നതും, നഗരമാലിന്യം കത്തിക്കുന്നതും താജ്മഹലിന്‍െറ നിറത്തിലും പരിസരത്തെ ജനങ്ങളിലുമുണ്ടാക്കുന്ന പ്രത്യാഘാതം ഗവേഷകര്‍ വേര്‍തിരിച്ച് പഠിച്ചു.
നഗരമാലിന്യം കത്തിക്കുന്നതുവഴി ഹാനികരമായ തോതില്‍ അന്തരീക്ഷത്തില്‍ പൊടിപടലം നിറയുകയാണെന്നാണ് കണ്ടത്തെല്‍. ചാണകം കത്തിക്കുന്നത് താജ് മഹലിന്‍െറ ഒരു ചതുരശ്ര മീറ്ററില്‍ 12 മില്ലിഗ്രാം പൊടിപടലം നിറക്കുമ്പോള്‍, നഗരമാലിന്യം കത്തിക്കുമ്പോഴുണ്ടാകുന്ന പൊടിപടലത്തിന്‍െറ അളവ് 150 മില്ലിഗ്രാം വരെയാണ്.
പ്രശ്നം തടയാന്‍ നഗരമാലിന്യം കത്തിക്കുന്നത് പൊടുന്നനെ പൂര്‍ണമായി നിരോധിക്കുന്നതിന് പകരം, പ്രദേശത്തുകാരുടെ പങ്കാളിത്തം ഉറപ്പാക്കി മാലിന്യശേഖരണത്തിനും നിര്‍മാര്‍ജനത്തിനും നടപടികള്‍ ആരായുന്നതായിരിക്കും ഫലപ്രദമെന്നും മിനിസോട സര്‍വകലാശാലയിലെയും ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെയും ഗവേഷകര്‍ പറയുന്നു. താജ്മഹല്‍ നിലനില്‍ക്കുന്ന ഉത്തര്‍പ്രദേശിലെ ആഗ്ര നഗരത്തില്‍, മുഗള്‍ രാജാവ് ഷാജഹാന്‍ പണിത പ്രണയസ്മാരകത്തിന്‍െറ വെണ്‍മ നിലനിര്‍ത്താന്‍ അധികൃതര്‍ ഇതിനകം സ്വീകരിച്ച നടപടിയും എന്‍വയോണ്‍മെന്‍റ് റിസര്‍ച് ലെറ്റേഴ്സ് പ്രസിദ്ധീകരിച്ച പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
Tags:    
News Summary - Burning of municipal waste discolouring Taj Mahal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.