കാണാനും ഫോൺ വിളിക്കാനും കാമുകൻ തയ്യാറായില്ല; യുവതി മാളിനു മുകളിൽ നിന്ന് ചാടി മരിച്ചു
നോയിഡ: കാമുകൻ പരസ്പരം കാണാനോ ഫോണിൽ ബന്ധപ്പെടാനോ തയ്യാറാവാത്തതിൽ മനം െനാന്ത് യുവതി മാളിനു മുകളിൽ നിന്ന് ചാടി മരിച്ചു. ഉത്തർപ്രദേശിലെ നോയിഡ നഗരത്തിൽ ശനിയാഴ്ച ഉച്ചക്ക് മൂന്നു മണിയോടെ ആയിരുന്നു സംഭവം. ശിവാനി(25) ആണ് കാമുകനുമായുള്ള പ്രശ്നത്തെ തുടർന്ന് ദി ഗ്രേറ്റ് ഇന്ത്യ പ്ലേസ് മാളിെൻറ മൂന്നാം നിലയിൽ നിന്ന് ചാടിയത്.
ശിവാനിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും 3.30ഒാടെ മരിക്കുകയായിരുന്നു. ശിവാനിയുടെ ശരീരത്തിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യ കുറിപ്പിൽ നിന്നാണ് കാമുകനുമായുള്ള പ്രശ്നമാണ് ആത്മഹത്യയിലേക്ക് നയിച്ചെതന്ന് വ്യക്തമാവുന്നത്. ഒരു മണിക്കൂറിലേറെ സമയം എസ്കലേറ്ററിനു സമീപം ഇരുന്നതിനു ശേഷമാണ് യുവതി മാളിനു മുകളിൽ നിന്ന് ചാടിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
യു.പിയിലെ കാസ്ഗഞ്ച് സ്വദേശിനിയായ ശിവാനി ബറോല ഗ്രാമത്തിൽ വാടകക്ക് താമസിച്ചു വരികയായിരുന്നു. നോയിഡയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ശിവാനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.