Posted On
date_range Updated On
date_range വീടിനുള്ളിൽ നാടൻ ബോംബുണ്ടാക്കുന്നതിനിടെ സ്ഫോടനം; മുർഷിദാബാദിൽ മൂന്ന് പേർ മരിച്ചു
മുർഷിദാബാദ്: പശ്ചിമബംഗാളിലെ മുർഷിദാബാദിൽ നാടൻ ബോംബുണ്ടാക്കുന്നതിനിടെ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. വീടിനുള്ളിൽ നാടൻ ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മാമുൻ മൊല്ല എന്നയാളുടെ വീട്ടിലാണ് ഞായറാഴ്ച സ്ഫോടനം നടന്നത്.
വലിയ ശബ്ദം കേട്ട് ഓടിയെത്തുമ്പോഴാണ് വീട് സ്ഫോടനത്തിൽ തകർന്നത് കണ്ടതെന്നാണ് അയൽവാസികൾ പറയുന്നത്. വീടിന്റെ മേൽക്കൂരയും ചുവരുകളും തകർന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥരും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സമാനമായ സ്ഫോടനത്തിൽ നവംബർ അവസാനം മധ്യപ്രദേശിലെ മൊറേനയിൽ മൂന്ന് വീടുകൾ തകർന്നതിനെ തുടർന്ന് നാല് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.