Posted On
date_range Updated On
date_range ഒന്നും അവസാനിച്ചിട്ടില്ല; ബിഹാറിൽ പ്രത്യാശ പ്രകടിപ്പിച്ച് അമിത് മാളവ്യ
ന്യൂഡൽഹി: ബിഹാറിൽ വോെട്ടടുപ്പ് അവസാനിക്കുന്നതുവരെ പ്രത്യാശയുണ്ടെന്ന് ബി.ജെ.പി െഎ.ടി സെൽ മേധാവി അമിത് മാളവ്യ. രാജ്യമെമ്പാടും ബി.ജെ.പി മികച്ച രീതിയിൽ മുന്നേറുകയാെണന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
'ബി.ജെ.പി നല്ല രീതിയിൽ മുന്നേറികൊണ്ടിരിക്കുന്നു. ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, കർണാടക, തെലങ്കാന ഉപതെരഞ്ഞെടുപ്പുകളിൽ നേട്ടം കൊയ്യുന്നു. ബിഹാറിെൻറ കാര്യം എടുത്തുപറയേണ്ടതില്ല. സഖ്യകക്ഷികൾക്കൊപ്പം എക്സിറ്റ് പോളുകൾ പ്രവചിച്ചതിനെക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുന്നു. ഇത് കഴിയുന്നതുവരെ ഒന്നും അവസാനിക്കാറായിട്ടില്ല' -അമിത് മാളവ്യ ട്വീറ്റ് ചെയ്തു.
ബിഹാർ തെരഞ്ഞെടുപ്പിൽ വോെട്ടണ്ണൽ പുരോഗമിക്കുന്നതിടെ തേജസ്വി യാദവിെൻറ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനാണ് മുൻതൂക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.