Posted On
date_range Updated On
date_range ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുമെന്ന് ബി.ജെ.പി എം.എൽ.എയുടെ പ്രതിജ്ഞ- വിഡിയോ
ചണ്ഡിഗഡ് : ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുമെന്ന് പ്രതിജ്ഞയെടുത്ത് ബി.ജെ.പി എം.എൽ.എ അസീം ഗോയൽ. ഹരിയാനയിലെ അംബാല നഗരത്തിൽ ഞായറാഴ്ച നടന്ന ഭാരതീയ ജനതാ പാർട്ടിയുടെ ഒരു ചടങ്ങിലാണ് എം.എൽ.എ പ്രതിജ്ഞ എടുത്തത്. സുദർശൻ ന്യൂസിന്‍റെ ചീഫ് എഡിറ്റർ സുരേഷ് ചവാൻകെയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഡൽഹിയിൽ ഡിസംബറിൽ നടന്ന ചടങ്ങിൽ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ വിചാരണ നേരിടുന്നയാളാണ് സുരേഷ് ചവാൻകെ.
പ്രതിജ്ഞയെടുക്കുന്നതിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്ത് വില കൊടുത്തും ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന് അസീം ഗോയൽ പ്രതിജ്ഞയെടുക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സ്വാതന്ത്യം ലഭിച്ച് 75 വർഷമായിട്ടും രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ കഴിയാത്തത് നിർഭാഗ്യകരമാണെന്ന് ചടങ്ങിൽ ചവാൻകെ പറഞ്ഞതായി ഹിന്ദി ദിനപത്രം ദൈനിക് ജാഗരൺ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.