മ​ദ്യ നിരോധനം: ഇ​ള​വി​ന്​ സം​സ്​​ഥാ​ന​ങ്ങ​ൾ ആ​വ​ശ്യ​െ​പ്പ​ട്ടാ​ൽ രാ​ഷ്​​ട്ര​പ​തി​യു​ടെ റ​ഫ​റ​ൻ​സ്​ പ​രി​ഗ​ണ​ന​യി​ൽ

ന്യൂഡൽഹി: പാതയോര മദ്യവിൽപനക്കേസിൽ സംസ്ഥാനങ്ങളിൽനിന്ന് സമ്മർദം മുറുകുന്ന സാഹചര്യത്തിൽ രാഷ്ട്രപതി മുഖേന സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം കേന്ദ്രസർക്കാറി​െൻറ പരിഗണനയിൽ. മദ്യവ്യവസായികളോ സംസ്ഥാന സർക്കാറുകളോ സമർപ്പിക്കുന്ന പുനഃപരിശോധന ഹരജിയെ സഹായിക്കുന്ന കാര്യവും മോദി സർക്കാർ പരിശോധിച്ചുവരുന്നു. ദേശീയ, സംസ്ഥാന പാതകളുടെ 500 മീറ്റർ പരിധിക്കുള്ളിൽ മദ്യക്കടകളും േഹാട്ടലുകളിലെ മദ്യവിൽപനയും നിരോധിച്ച സുപ്രീംകോടതി വിധി ഇളവുകളോടെ പുതുക്കിക്കിട്ടണമെന്ന താൽപര്യം ബി.ജെ.പി ഭരിക്കുന്നതടക്കം പല സംസ്ഥാനങ്ങൾക്കുമുണ്ട്.

ഇൗ താൽപര്യം വിവിധ സംസ്ഥാനങ്ങൾ കേന്ദ്രത്തിന് എഴുതിനൽകിയാൽ രാഷ്ട്രപതിയുടെ റഫറൻസിന് വിടുന്നകാര്യമാണ് പരിഗണനയിൽ. വലിയ വരുമാനനഷ്ടവും തൊഴിൽ നഷ്ടവും ഉണ്ടാകുന്നുവെന്ന വിശദീകരണത്തോടെയാണ് സുപ്രീംകോടതി വിധിയെ കേരളമടക്കം വിവിധ സംസ്ഥാനങ്ങൾ തുറന്നെതിർക്കുന്നത്. മദ്യക്കച്ചവടം തടസ്സപ്പെടാതിരിക്കാൻ സംസ്ഥാനപാതകളുടെ പദവി എടുത്തുകളയുന്നതടക്കം കുറുക്കുവഴികളിലേക്കാണ് ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങൾ നീങ്ങിയിരിക്കുന്നത്. എന്നാൽ, ദേശീയപാതയോരത്തെ മദ്യക്കടകെളയും ബാറുകളെയും റസ്റ്റാറൻറുകളെയുമൊക്കെ രക്ഷിക്കാൻ ഇൗ ‘ഉൗടുവഴി’ പറ്റില്ല. ദേശീയപാത പദവി ഇത്തരത്തിൽ എടുത്തുകളയുക എളുപ്പമല്ല.

മദ്യക്കടകൾ മാറ്റി സ്ഥാപിക്കുക എന്നതിനപ്പുറം, ബാർ ലൈസൻസുള്ള ഹോട്ടലുകളും മറ്റും മാറ്റേണ്ടിവരുന്ന സ്ഥിതി ടൂറിസത്തിനും വരുമാനത്തിനും തൊഴിലിനും വലിയ നഷ്ടമുണ്ടാക്കുമെന്ന കാര്യം പുനഃപരിശോധനാ ഹരജിയിലോ രാഷ്ട്രപതിയുടെ റഫറൻസ് വഴിയോ സുപ്രീംകോടതി മുമ്പാകെ എത്തിച്ച് ഇളവു തേടുകയെന്ന സാധ്യതയാണ് കേന്ദ്രം പരീക്ഷിക്കുന്നത്. എന്നാൽ, പല സംസ്ഥാനങ്ങൾ കൂട്ടായി ആവശ്യപ്പെടാതെ സ്വമേധയായ ഇൗ തന്ത്രവുമായി മുന്നിട്ടിറങ്ങാൻ കേന്ദ്രം ഒരുക്കവുമല്ല.

പാതയോര മദ്യശാല കേസ് സുപ്രീംകോടതിയിൽ നടന്നപ്പോൾ കേന്ദ്രം അനുകൂലമായോ എതിർത്തോ വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്നില്ല. എന്നാൽ, പ്രശ്നപരിഹാരത്തിൽ ആർക്കും പരിക്കില്ലാത്ത  മധ്യപാത കണ്ടെത്തുന്നതിന് നിയമാഭിപ്രായം തേടുമെന്ന് കഴിഞ്ഞദിവസം ടൂറിസം മന്ത്രി മഹേഷ് ശർമ സൂചിപ്പിച്ചിരുന്നു.

രാഷ്ട്രപതിയുടെ റഫറൻസ് എന്നാൽ
ഭരണഘടനയുടെ 143ാം അനുച്ഛേദപ്രകാരം സുപ്രീംകോടതി വിധിയിൽ വ്യക്തത വരുത്തിക്കിട്ടാൻ കേന്ദ്രസർക്കാറിന് രാഷ്ട്രപതി മുഖേന സുപ്രീംകോടതിയെ സമീപിക്കാം. പൊതുതാൽപര്യമുള്ള വിഷയങ്ങളിലാണ് ഇങ്ങനെ ചെയ്യുന്നത്. കോടതി വിധി വഴി നിയമപരമായോ വസ്തുതാപരമായോ പൊതുപ്രാധാന്യമുള്ള പുതിയ ചോദ്യങ്ങൾ ഉയർന്നുവരുന്നതിനെ കേന്ദ്രീകരിച്ചായിരിക്കും അത്. നിലവിലുള്ളതോ ഭാവിയിൽ ഉണ്ടാകാവുന്നതോ ആയ വിഷയം സുപ്രീംകോടതിയുടെ പരിഗണനക്കായി പരാമർശിക്കുകയാണ് ചെയ്യുന്നത്. കേന്ദ്രവും സംസ്ഥാനങ്ങളും വ്യത്യസ്ത നിലപാടുകളിൽ നിൽക്കുന്ന ഘട്ടത്തിലും രാഷ്ട്രപതിയുടെ റഫറൻസ് ആകാം.

വിധിയുടെ വിവിധവശങ്ങൾ  അക്കമിട്ട് രാഷ്ട്രപതി ചൂണ്ടിക്കാട്ടുകയും സുപ്രീംകോടതി വിശദീകരണം നൽകുകയുമാണ് ഇതിലൂടെ ചെയ്യുന്നത്. ഇൗ മറുപടിയിൽ സുപ്രീംകോടതിക്ക് വേണമെങ്കിൽ ഉദാരത പ്രകടമാക്കാം. രാഷ്ട്രപതിയുടെ റഫറൻസിനുള്ള മറുപടിയിൽ മുൻനിലപാടുകൾ ആവർത്തിക്കുകയുമാവാം. ചീഫ് ജസ്റ്റിസി​െൻറ നേതൃത്വത്തിൽ അഞ്ചിൽ കുറയാത്ത ജഡ്ജിമാർ ചേർന്നാണ് ഇൗ ഉപദേശം രാഷ്ട്രപതിക്ക് നൽകുന്നത്.

ഇൗ കേസിൽ സുപ്രീംകോടതി റഫറൻസിന് രാഷ്ട്രപതിയോട് അഭ്യർഥിക്കുകയാണ് കേന്ദ്രം ചെയ്യുക. പാതയോര മദ്യവിൽപനയുടെ കാര്യത്തിൽ ബാർ ഹോട്ടലുകളോടും മറ്റും മയമുള്ള സമീപനം ഉണ്ടായാൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെയും മദ്യലോബിയുടെയും താൽപര്യം ഭാഗികമായെങ്കിലും ജയം കാണും. പുനഃപരിശോധന ഹരജികൾ പാടേ തള്ളുന്ന രീതി രാഷ്ട്രപതിയുടെ റഫറൻസിലാവുേമ്പാൾ ഉണ്ടായെന്നുവരില്ല.
ഇതുവരെ 11 തവണ രാഷ്ട്രപതിയുടെ റഫറൻസ് ഉണ്ടായിട്ടുണ്ട്.

Tags:    
News Summary - bar ban presidents reference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.