Posted On
date_range Updated On
date_range നാല് ദിവസങ്ങൾക്ക് ശേഷം ഇന്ന് ബാങ്കുകൾ തുറന്ന് പ്രവർത്തിക്കും
ന്യൂഡൽഹി: നാല് ദിവസത്തിനു ശേഷം രാജ്യത്തെ ബാങ്കുകൾ ഇന്ന് തുറന്ന് പ്രവർത്തിക്കും. ബാങ്കുകൾ സ്വകാര്യവത്കരിക്കുന്നതിനെതിരെ നടന്ന രാജ്യവ്യാപക ബാങ്ക് പണിമുടക്ക് മൂലമാണ് രാജ്യത്തെ ബാങ്കുകൾ നാലുദിവസം തുടർച്ചയായി അടഞ്ഞുകിടന്നത്. രണ്ടാം ശനി, ഞായർ, രണ്ടു ദിവസത്തെ പണിമുടക്ക് എന്നിവക്ക് ശേഷമാണ് ബാങ്കുകൾ ഇന്ന് തുറക്കുന്നത്.
സമരത്തെ തുടർന്ന് സംസ്ഥാനത്തെ ഏഴായിരത്തിലധികം ബാങ്കുകളാണ് അടഞ്ഞു കിടന്നത്. 40,000ത്തോളം ജീവനക്കാർ രണ്ടുദിവസത്തെ സമരത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.