ജോഷ്വ ചപ്തഗി, സാറ ചലംഗ, അഭിഷേക് പാൽ, സഞ്ജീവനി യാദവ്
ബംഗളൂരു: ടി.സി.എസ് വേൾഡ് 10 കെ ബംഗളൂരു മാരത്തണിൽ ഉഗാണ്ടൻ താരങ്ങളായ ജോഷ്വ ചപ്തഗി, സാറ ചലംഗ എന്നിവർ സ്വർണമണിഞ്ഞു. പുരുഷ വിഭാഗം 5000, 10,000 മീറ്ററുകളിൽ നിലവിൽ ലോക റെക്കോഡ് ജേതാവാണ് ജോഷ്വ ചപ്തഗി. 27 മിനിറ്റ് 53 സെക്കൻഡിൽ ഫിനിഷ് ചെയ്ത ജോഷ്വക്ക് പിന്നിൽ രണ്ട് സെക്കൻഡ് വ്യത്യാസത്തിൽ എരിത്രിയയുടെ 17കാരൻ സൈമൺ തെസ്ഫാജോർജിസ് വെള്ളിയും കെനിയയുടെ വിൻസന്റ് ലംഗ വെങ്കലവും നേടി. വനിത വിഭാഗത്തിൽ 31:07 മിനിറ്റിലായിരുന്നു സാറ ചലംഗയുടെ ഫിനിഷിങ്. സെനിയയുടെ സിന്ത്യ ചപഗ്നോ, ഗുതനി ഷാങ്കോ എന്നിവർ യഥാക്രമം വെള്ളിയും വെങ്കലവും നേടി.
പുരുഷ വിഭാഗത്തിൽ ഇന്ത്യൻ താരങ്ങളിൽ അഭിഷേക് പാൽ ഇവന്റ് റെക്കോഡിട്ടു. 29:12 മിനിറ്റിൽ ഫിനിഷ് ചെയ്ത അഭിഷേക് പാൽ ബംഗളൂരു മാരത്തണിൽ ഒരു ഇന്ത്യൻ താരത്തിന്റെ മികച്ച സമയമാണ് കുറിച്ചത്. സാവൻ ബർവാൾ, കിരൺ മാത്രെ എന്നിവർ രണ്ടും മൂന്നും സ്ഥാനത്തെത്തി. ഇന്ത്യൻ വനിത വിഭാഗത്തിൽ സഞ്ജീവനി യാദവ് 34:16 മിനിറ്റിൽ ഫിനിഷ് ചെയ്തു. ഭാരതി നൈൻ, പൂനം സോനൂൻ എന്നിവർ വെള്ളിയും വെങ്കലവും നേടി. 35,000ത്തിലേറെ പേർ മാരത്തണിൽ പങ്കാളികളായി. 400 മീറ്റർ ഹർഡ്ൽസിൽ മൂന്നുതവണ അമേരിക്കക്കായി ഒളിമ്പിക്സ് മെഡൽ നേടിയ ദലീല മുഹമ്മദായിരുന്നു ബംഗളൂരു മാരത്തണിന്റെ ബ്രാൻഡ് അംബാസഡർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.