Posted On
date_range Updated On
date_range ഉവൈസിക്കു നേരെ ആക്രമണം; രണ്ടു പ്രതികളുടെ ജാമ്യം റദ്ദാക്കി സുപ്രീംകോടതി
ന്യൂഡൽഹി: എ.ഐ.എം.ഐ.എം പ്രസിഡന്‍റ് അസദുദ്ദീൻ ഉവൈസിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. അലഹബാദ് ഹൈകോടതി ജാമ്യത്തിൽവിട്ട പ്രതികൾ ഒരാഴ്ചക്കകം കീഴടങ്ങണമെന്നും കോടതി ഉത്തരവിട്ടു.
പ്രതികൾക്ക് ജാമ്യം അനുവദിക്കാൻ ഹൈകോടതി പ്രത്യേക കാരണമൊന്നും പറഞ്ഞിട്ടില്ലെന്ന് ജസ്റ്റിസ് എം.ആർ ഷാ, എം.എം സുന്ദ്രേശ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരേ ഉവൈസി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി മൂന്നിന് ഡൽഹിയിൽ നിന്നു മടങ്ങുന്നതിനിടെ ഹാപൂരിൽ വെച്ചാണ് ഉവൈസിയുടെ കാറിന് നേരെ വെടിവെപ്പുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.